WhatsApp | വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യം പ്രഖ്യാപിച്ച് മെറ്റ മേധാവി; ഇനി ഗ്രൂപുകളില്‍നിന്ന് ആരും കാണാതെ പുറത്തിറങ്ങാം

 



ന്യൂഡെല്‍ഹി: (www.kvartha.com) വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യം പ്രഖ്യാപിച്ച് മെറ്റ മേധാവി സകര്‍ബര്‍ഗ്. പുതിയ അപ്ഡേറ്റിലൂടെ വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. 
          
WhatsApp | വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യം പ്രഖ്യാപിച്ച് മെറ്റ മേധാവി; ഇനി ഗ്രൂപുകളില്‍നിന്ന് ആരും കാണാതെ പുറത്തിറങ്ങാം

ഓന്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വന്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട് ചെയ്യുന്നത് തടയുക തുടങ്ങിയവയും പുതിയ ഫീചറില്‍ സാധ്യമാണ്.

നേരത്തെ ഒരു ഗ്രൂപില്‍നിന്ന് പുറത്തുപോവുമ്പോള്‍ ആ വിവരം ഗ്രൂപിലെ മറ്റംഗങ്ങളെ വാട്‌സ് ആപ് അറിയിക്കുമായിരുന്നു. എന്നാല്‍, ഇനി പുറത്തുപോവുന്ന കാര്യം ഗ്രൂപിലെ എല്ലാവരെയും അറിയിക്കുന്നതിന് പകരം ഗ്രൂപ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.

ഈ ഫീചര്‍ ഈ മാസം തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുതുടങ്ങുമെന്ന് വാട്‌സ് ആപ് അറിയിച്ചു. നിശ്ചിത സമയത്തേക്ക് മാത്രം കാണാനാവുന്ന 'വ്യൂ വന്‍സ്' മെസേജുകള്‍ സ്‌ക്രീന്‍ഷോട് എടുക്കുന്നത് തടയുന്ന സൗകര്യവും വാട്‌സ് ആപ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ് താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കും.

സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടര്‍ന്നും ഒരുക്കുമെന്നും മുഖാമുഖമുള്ള സംഭാഷണങ്ങളെ പോലെ അവയെ സ്വകാര്യവും സുരക്ഷിതമാക്കുമെന്നും സകര്‍ബര്‍ഗ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. 

Keywords:  News,National,India,New Delhi,Whatsapp,Technology,Mark Zuckerberg,Facebook,Social Media, Exit WhatsApp group privately, choose who can see you online: Zuckerberg
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia