കന്നിവോട്ടിന് മുൻപ് ഇവിഎം ട്രാക്ക് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് താരങ്ങളായി വിദ്യാർത്ഥികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വോട്ടിങ് മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കാം.
● ആറ് മാസത്തോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ പൂർത്തിയാക്കിയത്.
● ഇവിഎമ്മുകൾ നിലവിൽ എവിടെയാണെന്ന വിവരം കമ്മീഷനും കളക്ടർമാർക്കും ലഭ്യമാകും.
● വിദ്യാർത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അഭിനന്ദിച്ചു.
തിരുവനന്തപുരം: (KVARTHA) വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നൽകാനായതിന്റെ ആത്മവിശ്വാസത്തിലുമാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബിടെക് കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥികളാണ് തിരുവനന്തപുരം സ്വദേശി ആഷിൻ സി അനിലും തൃശൂർ സ്വദേശി ജെസ്വിൻ സൺസിയും.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ലോഞ്ച് ചെയ്ത 'ഇവിഎം ട്രാക്ക്' സോഫ്റ്റ്‌വെയർ വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ഇവരാണ്. ജനാധിപത്യ പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം). ബാലറ്റ് പേപ്പർ മാറി ബാലറ്റ് യൂണിറ്റും കൺട്രോൾ മെഷീനുമടങ്ങുന്ന ഇവിഎം തിരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം വഹിക്കാനാരംഭിച്ചതോടെ വോട്ടിങ് സംവിധാനം കുറെയേറെ സുഗമമായി.
ഇപ്പോൾ, വോട്ടിങ് മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കുന്നതിനും കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമായി 'ഇവിഎം ട്രാക്ക്' എന്ന പുതിയ സംവിധാനവും ആദ്യമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്തു. ഇവിഎം ഇൻവെന്ററി ആൻഡ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി പ്രാവർത്തികമാക്കിയത്.
ഇവിഎമ്മുകൾ നിലവിൽ എവിടെയാണ്, ഏത് നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിലാണ്, അല്ലെങ്കിൽ സ്‌ട്രോങ് റൂമിലാണോ, വോട്ടെണ്ണൽ കേന്ദ്രത്തിലാണോ, ഉദ്യോഗസ്ഥരുടെ കൈവശമാണോ തുടങ്ങിയ എല്ലാവിധ വിവരങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അതത് ജില്ലാ കളക്ടർമാർക്കും തത്സമയം ലഭ്യമാകും.
കമ്മീഷന്റെ ഇവിഎം കൺസൾട്ടന്റായ എൽ സൂര്യനാരായണന്റെ മേൽനോട്ടത്തിൽ ഈ വിദ്യാർത്ഥികൾ ആറ് മാസത്തോളം നീണ്ട ശ്രമകരമായ ദൗത്യത്തിനുശേഷമാണ് ഓരോ പോയിന്റും വിശകലനം ചെയ്ത് അപാകതകളെല്ലാം പരിഹരിച്ച് ഫൈനൽ പ്രോഗ്രാം തയ്യാറാക്കി, ആദ്യഘട്ട പരിശോധനയും പൂർത്തിയാക്കി 'ഇവിഎം ട്രാക്ക്' ട്രാക്കിലെത്തിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുതൽക്കൂട്ടാകുന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ച വിദ്യാർത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അഭിനന്ദിച്ചു.
ഈ നേട്ടം നിങ്ങൾക്കും പങ്കുവെക്കാം. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: SRM students Ashin and Jeswin developed the 'EVM Track' software for Kerala's Election Commission.
#EVMTrack #KeralaElectionCommission #SRMStudents #TechInnovation #BTech #AshinAndJeswin
