ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) 2021 ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കോവിഡ് -19 എതിരായ വാക്സിനുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യ അതിവേഗം പരിശ്രമിക്കുകയാണെന്നും ഡിസംബറോടെ രാജ്യത്തെ ഓരോ പൗരനും കുത്തിവയ്പ് നല്‍കുമെന്നും ശെഖാവത്ത് പറഞ്ഞു.
Aster_MIMS

'വാക്‌സിനുകളുടെ ഉല്‍പാദനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിനായി ഞങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഡിസംബറോടെ ഓരോ ഇന്ത്യക്കാരനും വാക്‌സിനേഷന്‍ നല്‍കും, ഇത് ഒരു വലിയ റെകോര്‍ഡായിരിക്കും' ഷെഖാവത്ത് പറഞ്ഞു.

ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്


വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കുകയാണെന്നും ഞായറാഴ്ച അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊറോണ വൈറസിനെതിരായ വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാക്‌സിനുകളുടെ ഉല്‍പാദനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ ഓരോ ഇന്ത്യക്കാരനും വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വന്തം പരിശ്രമം കണക്കിലെടുത്ത് ഇതെല്ലാം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  News, National ,India, New Delhi, Vaccine, Minister, COVID-19, Technology, Every Indian will be vaccinated against COVID by December: Union Minister Gajendra Singh Shekhawat
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia