ബജറ്റ് 2022: പാസ്പോർടുകളുടെ മുഖം മാറുന്നു; ഇനി ചിപ് വെച്ച ഇ പാസ്പോർട്; 2022-23 ൽ പുറത്തിറക്കുമെന്ന് ധനമന്ത്രി

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 01.02.2022) പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി 2022-23 വർഷം മുതൽ ഇ-പാസ്‌പോർടുകൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ചിപുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട് സംവിധാനം. ചിപുകളിൽ പ്രധാനപ്പെട്ട സുരക്ഷാ വിവരങ്ങൾ ശേഖരിക്കും.
                                       
ബജറ്റ് 2022: പാസ്പോർടുകളുടെ മുഖം മാറുന്നു; ഇനി ചിപ് വെച്ച ഇ പാസ്പോർട്; 2022-23 ൽ പുറത്തിറക്കുമെന്ന് ധനമന്ത്രി

ഇ-പാസ്‌പോർടുകളിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫികേഷനും ബയോമെട്രിക്‌സും ഉപയോഗിക്കും. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കും പാസ്‌പോർടുകൾ. ഇ-പാസ്‌പോർട് വഴി ഇമിഗ്രേഷൻ നടപടികളിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഡ്യ നിലവിൽ അച്ചടിച്ച പാസ്‌പോർടുകൾ മാത്രമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്, എന്നാൽ യുഎസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇ-പാസ്‌പോർടുകൾ ലഭ്യമാണ്. സർകാർ ഇതുവരെ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർടുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്തെ പൗരന്മാർക്ക് ഇ-പാസ്‌പോർട് അനുവദിക്കുന്നത്. 2008 ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാടീലിനാണ് ഇൻഡ്യയിലെ ആദ്യത്തെ ഇ-പാസ്‌പോർട് അനുവദിച്ചത്.


Keywords:  News, National, Central Government, Budget, Nirmala Seetharaman, Passport, Top-Headlines, Trending, Technology, Minister, People, India, International, Country, E-passports with embedded chips and futuristic technology will be rolled out in 2022-23.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia