ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ശേഷി കൂടുന്നുവെന്ന് പഠനങ്ങള്‍. സസ്‌കാച്വാന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗ്രെഗ് ആഡംസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ബീജം വഹിച്ചുകൊണ്ടുപോകാനുള്ള മാര്‍ഗം മാത്രമല്ല സെമനെന്നും ഇത് സ്ത്രീകളില്‍ അണ്ഡം ഉല്‍പാദിപ്പിക്കുന്നതിന് ചെയ്യുന്നതിന് കാരണവുമാകുന്നുവെന്നാണ് കണ്ടെത്തല്‍. സെക്ഷ്വല്‍ ഫല്‍യിഡിലെ പ്രോട്ടീനുകള്‍ സ്ത്രീകളുടെ തലച്ചോറിന് ഹോര്‍മോണ്‍ സിഗ്‌നലായി പ്രവര്‍ത്തിക്കുന്നു. അണ്ഡം റിലീസ് ചെയ്യാന്‍ ഓവറികള്‍ക്കാണ് ഇത് നിര്‍ദേശം നല്‍കുന്നത്. മുയല്‍, മനുഷ്യര്‍ തുടങ്ങിയ സസ്തനികളില്‍ ഇത്തരത്തിലുള്ള പ്രോട്ടീനുകളുണ്ടെന്നും പ്രത്യുത്പദാന ശേഷിയുമായി ഈ പ്രോട്ടീന് അഭേദ്യമായ ബന്ധമുണ്ടെന്നും ഇവര്‍ പറയുന്നു.
പുരുഷന്മാരിലുള്ള സെക്‌സ് ഗ്ലാന്‍ഡിലെ സെമിനല്‍ ഫല്‍യിഡിന്റെ വ്യക്തമായ ഉദ്ദേശം എന്തെന്ന് ഇതുവരെ അറിയില്ലായിരുന്നു. എന്നാല്‍ ഗവേഷണ ഫലത്തില്‍ ഇതിന് സ്ത്രീകളിലെ പ്രത്യുത്പാദനം വര്‍ധിപ്പിക്കുകയെന്ന ദൗത്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഓവുലേഷന്‍ ഇന്‍ഡ്യൂസിങ് ഫാക്ടര്‍ എന്നറിയപ്പെടുന്ന ഈ പ്രോട്ടീന്‍ സ്ത്രീകളിലെ തലച്ചോറിലെ ഹൈപ്പോതലാമസുമായി
പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലൊരു ആശയം ഇതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. നെര്‍വ് സെല്ലിന്റെ വളര്‍ച്ച, നിലനില്‍പ്പ് തുടങ്ങിയവയുമെല്ലാമായി ബന്ധമുളള മോളിക്ക്യൂളാണിത്. കന്നുകാലികളിലാണ് പ്രധാനമായും ഗവേഷകര്‍ പഠനം നടത്തിയത്.
പ്രത്യുത്പാദന ശേഷിയെക്കുറിച്ച് ഇതുവരെ അറിയാത്ത ചില കാര്യങ്ങളിലേക്കാണ് ഈ പഠനങ്ങള്‍ വെളിച്ചം വീശിയതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ അത് ഫെര്‍ട്ടിലിറ്റ് ട്രീറ്റ്‌മെന്റ് രംഗത്ത് തന്നെ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഉതകുമെന്നു കരുതുന്നതായും ഗവേഷകര്‍ വ്യക്തമാക്കി.
SUMMARY: Semen isn't just vehicle for carrying sperm - it also plays a crucial role in triggering ovulation, according to a new study.Scientists have discovered the protein in the sexual fluid acts as a hormonal signal on the female brain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
