പണമിടപാടുകള്‍ നടത്താന്‍ എ ടി എം കാര്‍ഡുകള്‍ക്ക് പകരം കൈ വിരലുകള്‍, ഡിജിറ്റല്‍ ഇന്ത്യ മുന്നോട്ട്

 


ADVERTISEMENT

ബെംഗളൂരു: (www.kvartha.com 08.01.2017) 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ എ ടി എം കാര്‍ഡുകളും, പി ഒ എസ് മെഷീനുകളും അപ്രത്യക്ഷമാകുമെന്നും, പകരം കൈവിരല്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനം വരുമെന്നും നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. ഇന്ത്യയില്‍ ഡിജിറ്റല്‍ രംഗത്ത് വന്‍ പുരോഗതിയാണ് ഉണ്ടാവാന്‍ പോകുന്നത്. അത് കൊണ്ട് തന്നെ വരും കാലങ്ങളിലുള്ള പണമിടപാടുകള്‍ പൂര്‍ണമായും കൈ വിരലുകള്‍ ഉപയോഗിച്ചായിരിക്കും. 2020 ഓടെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ഭാരതീയ ദിവസില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പണമിടപാടുകള്‍ നടത്താന്‍ എ ടി എം കാര്‍ഡുകള്‍ക്ക് പകരം കൈ വിരലുകള്‍, ഡിജിറ്റല്‍ ഇന്ത്യ മുന്നോട്ട്

ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോഴും നാണയമുപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ 2.25 ശതമാനം ആളുകള്‍ മാത്രമേ ആദായ നികുതി നല്‍കുന്നുള്ളൂ. ഡിജിറ്റല്‍ സംവിധാനം വരുന്നതിലൂടെ ഇതിന് ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ഭീം ആപ്പ് എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 7.6 ശതമാനമുള്ള ഇന്ത്യയുടെ പ്രതിവര്‍ഷ സാമ്പത്തിക വളര്‍ച്ച വരും വര്‍ഷങ്ങളില്‍ ഒമ്പത് മുതല്‍ 10 ശതമാനം വരെയായി വര്‍ധിക്കുമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Keywords : Digital India, Technology, Money, ATM, BHIM, POS, NITI, Hand, Amitabh Kant. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Alpha
Desk Alpha

154168 Articles

Tags

Share this story

wellfitindia