കുസാറ്റിലെ കാലാവസ്ഥ റഡാര്‍ ചൊവ്വാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.07.2017) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ തദ്ദേശ നിര്‍മ്മിതമായ, സ്ട്രാറ്റോസ്ഫിയര്‍-ട്രോപോസ്ഫിയര്‍ റഡാര്‍ കേന്ദ്രം ചൊവ്വാഴ്ച രാവിലെ 11 ന്, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും. വി. കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ ലത, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ, എസ് ടി റഡാര്‍ പദ്ധതിയുടെ സ്ഥാപക ചെയര്‍മാന്‍ ഡോ. ബി എം റെഡ്ഡി, കളമശ്ശേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. ചന്ദ്രമോഹനകുമാര്‍, രജിസ്ട്രാര്‍ ഡോ. എസ് ഡേവിഡ് പീറ്റര്‍, റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സര്‍വ്വകലാശാല സെമിനാര്‍ കോപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

കുസാറ്റിലെ കാലാവസ്ഥ റഡാര്‍ ചൊവ്വാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും

കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച ഈ കാലാവസ്ഥ റഡാര്‍ കേന്ദ്രം മണ്‍സൂണ്‍ പഠനവും അന്തരീക്ഷത്തിലെ വിവിധ വാതക പാളികളായ സ്ട്രാറ്റോസ്ഫിയര്‍-ട്രോപോസ്ഫിയര്‍ പഠനവുമാണ് ലക്ഷ്യമിടുന്നത്. 619 അത്യാധുനിക റഡാര്‍ ആന്റിനകള്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം ശാസ്ത്രം, പ്രതിരോധം, വിമാനഗതാഗതം, ഗവേഷണം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ കനത്ത സംഭവനകള്‍ നല്‍കാന്‍ ഉതകുന്നതാണെന്ന് റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ മോഹന്‍ കുമാര്‍ അറിയിച്ചു.

205 മെഗാ ഹെട്‌സ് ഫ്രിക്വന്‍സി ബാന്റില്‍ പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ ആദ്യത്തെ റഡാര്‍ കേന്ദ്രമാണ് കൊച്ചി സര്‍വ്വകലാശാല, രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുന്നത്. അന്തരീക്ഷത്തില്‍ 20 കിലോമീറ്റര്‍ വരെ കാലാവസ്ഥ നിരീക്ഷണം നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. പൊതുജനങ്ങള്‍ക്കായി ഈ കേന്ദ്രം പുറപ്പെടുവിക്കുന്ന പ്രതിവാര കാലാവസ്ഥ ബുള്ളറ്റിനുകള്‍ ഇതിനോടകം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

ഭാരത സര്‍ക്കാറിന്റെ നീതി ആയോഗ് ഈ തദ്ദേശിയ നിര്‍മ്മിതമായ കേന്ദ്രത്തെ പ്രധാനമന്ത്രിയുടെ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍പ്പെടുത്തി 20 ഓളം ഇത്തരം റഡാര്‍ കേന്ദ്രങ്ങള്‍ ഇന്ത്യയൊട്ടാകെ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഡോ. മോഹന്‍ കുമാര്‍ പറഞ്ഞു. താപനില, ബാഷ്പീകരണത്തിന്റെ തോത്, കാറ്റ്, മഴ, മേഘം എന്നിവയുടെ ഉയരം, തീവ്രത, മഴത്തുള്ളിയുടെ വലുപ്പം തുടങ്ങി വൈവിധ്യമാര്‍ന്ന സാങ്കേതിക വിവരങ്ങള്‍ ലഭിക്കാനും പ്രകൃതി ക്ഷോഭങ്ങളുടെ സാധ്യത മുന്‍കൂട്ടി അറിയാനും റഡാര്‍ കേന്ദ്രം സഹായിക്കുമെന്നും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kochi, Technology, CUSAT all set to go global to foster radar technology.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia