കോവിഡും 2 മാസത്തെ കോമയും: ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അബോധാവസ്ഥയില്‍നിന്ന് അത്ഭുത തിരിച്ചുവരവ്
May 21, 2021, 12:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2021) യുകെയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അബോധാവസ്ഥയില്‍നിന്ന് അത്ഭുത തിരിച്ചുവരവ്. കോവിഡ് ബാധിച്ച് 2 മാസം കോമയിലായിരുന്ന 40കാരിയായ ഡോ. അനുഷ ഗുപ്തയാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ചില്‍ 40-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ആഴ്ചകള്‍ക്ക് അകമാണ് അനുഷക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പെട്ടെന്നുതന്നെ ആരോഗ്യനില വഷളാകുകയും ഓക്‌സിജന്റെ അളവ് 80-ല്‍ താഴെ ആകുകയുമായിരുന്നു. തുടര്‍ന്ന് എക്‌സ്ട്ര കോര്‍പറല്‍ മെബ്രയ്ന്‍ ഓക്‌സിജെനേഷന്‍ (ഇ സി എം ഒ) എന്ന മെഷീനിന്റെ സഹായത്തോടെ 35 ദിവസത്തോളമാണ് ഇവര്‍ ആശുപത്രിയില്‍ കഴിഞ്ഞത്.
'വളരെയധികം ക്ഷീണിതയായിരുന്നു. ആരോഗ്യനില വഷളായി. ഒരു ഐ സി യു കണ്‍സല്‍ടന്റ് എന്റെ അടുത്തെത്തുകയും വെന്റിലേറ്ററില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് 18 മാസം മാത്രം പ്രായമുള്ള മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. അതിനുശേഷം എന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഇ സി എം ഒയിലേക്കും' -ഡോക്ടര്‍ പറഞ്ഞു.
മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ 150 ദിവസമാണ് അനുഷ ചികിത്സയില്‍ കഴിഞ്ഞത്. കോമയില്‍നിന്ന് ഉണര്‍ന്നെങ്കിലും ഇപ്പോള്‍ നില്‍ക്കാനും നടക്കാനും പഠിക്കുകയാണ് അനുഷ. ഓരോ ഘട്ടത്തിലും തന്റെ ഭര്‍ത്താവും മകളും ഒപ്പം നിന്നതായി അനുഷ പറയുന്നു.
ആരോഗ്യനില ഏറ്റവും വഷളായവരെ ഘടിപ്പിക്കുന്ന മെഷീനാണ് ഇ സി എം ഒ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

