തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം
May 21, 2014, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 21.05.2014) ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായതിന് കാരണക്കാരനായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ലീഗ് മുഖപത്രം ചന്ദ്രികയുടെ രൂക്ഷവിമര്‍ശനം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ രാഹുലിന്റെ വണ്മാന് ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റലുകള്ക്ക് കഴിഞ്ഞില്ലെന്ന് വിമര്‍ശിക്കുന്ന ചന്ദ്രിക കോണ്‍ഗ്രസിന്റെ പതനം മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസില്‍ വേണ്ടത് റാഡിക്കലായ മാറ്റം എന്ന പേരില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് ചന്ദ്രിക രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസിനെ തുണച്ചില്ല. തനിക്കൊപ്പമുള്ള ചില യുവ നേതാക്കളെ മാത്രമാണ് രാഹുല്‍ വിശ്വസിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിനെ പോലെ അനുഭവസമ്പത്തുള്ള പലരേയും തഴഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയില്‍ പോലും പാഠം പഠിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ആകര്‍ഷകമായ മുദ്രാവാക്യവും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവവും കോണ്‍ഗ്രസിന് ദോഷമുണ്ടാക്കി. സംസ്ഥാന മന്ത്രിസഭയില്‍ പോലും മന്ത്രിയാകാത്ത രാഹുലിന്റെ പരിചയ സമ്പത്തില്ലായ്മയാണ് കോണ്‍ഗ്രസിന്റെ പതനത്തിനും ബി ജെ പിയുടെ വിജയത്തിനും കാരണമാക്കിയത്.
സമാനതകളില്ലാത്ത പരാജയമാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന്സംഭവിച്ചത്. രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പിനെ മാറ്റുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രകടമായ നേതൃദാരിദ്ര്യം, മികച്ച പ്രാദേശിക സഖ്യകക്ഷികളുടെ അഭാവം, തെറ്റായ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും ഭരണ പരാജയവും തോല്‍വിക്കു ആക്കം കൂട്ടിയതായും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സ്പീഡ് ഗവര്‍ണര്‍: ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന
Keywords: Congress ally IUML blames Rahul Gandhi for rout in Lok Sabha elections,Kozhikode, Muslim, Media, Technology, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.