പെടക്കണ മീനിന്റെ വിലയറിയാന്‍ ഇനി ഒരു ക്ലിക്ക് മതി; മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
Jul 22, 2019, 22:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22.07.2019) പെടക്കണ മീനിന്റെ വിലയറിയാന്‍ ഇനി മാര്‍ക്കറ്റില്‍ പോകേണ്ട. ഒറ്റ ക്ലിക്ക് മതി, വിരല്‍ത്തുമ്പില്‍ മീന്‍ വില അറിയാം. മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മത്സ്യമാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, മാര്‍ക്കറ്റുകളിലെ തത്സമയ മീന്‍വില എന്നിവ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മത്സ്യങ്ങളുടെ ഇ - ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, മത്സ്യ സംസ്‌കരണവ്യവസായികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലാന്‍ഡിങ് സെന്ററുകള്‍, മൊത്തവ്യാപാര മാര്‍ക്കറ്റുകള്‍, ചില്ലറവ്യാപാര മാര്‍ക്കറ്റുകള്‍, കൃഷി ഉല്‍പാദന മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍പെടും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍, കേരളമുള്‍പ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ 50 മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓരോ മാര്‍ക്കറ്റുകളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ച തോറുമുള്ള മീന്‍വിലയും ഇലക്‌ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, വിപണനസമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യ ഇനങ്ങള്‍, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങള്‍, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും.
ഇവ ഓണ്‍ലൈനായി എന്‍എഫ്ഡിബി (www.nfdb.gov.in), സിഎംഎഫ്ആര്‍ഐ (www.cmfri.org.in) വെബ്‌സൈറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. തുടര്‍ന്ന് ഇതിന് മാത്രമായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും.
Keywords: Kerala, Kochi, News, fish, Fishermen, Online, CMFRI to develop online platform for fish marketing

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.