ഐടി ജോലിക്കായി ഇനി ബീഹാറിലേക്കും പോകാം; സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുമെന്ന് സര്‍കാര്‍

 


പട്‌ന: (www.kvartha.com 17.04.2022) രാജ്യത്തെ ഐടി തലസ്ഥാനമായ ബെംഗ്ളുറു മറ്റ് പ്രധാന ഐടി കേന്ദ്രങ്ങളായ ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളെ പോലെ ഇനി ബീഹാറും മാറും. ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ബിഹാറിലെ ഐടി വകുപ്പിന് 817 കോടി രൂപയുടെ നിര്‍ദേശം ലഭിച്ചു. ഡാറ്റാ സെന്റര്‍ സജ്ജീകരിക്കുന്നതിനായി 'വ്യൂ നൗ' (ഐടി, അധിഷ്ഠിത ഓര്‍ഗനൈസേഷന്‍) നിര്‍ദേശിച്ചിട്ടുണ്ട്. ഡാറ്റ മാനജ്‌മെന്റിനും കംപ്യൂടിംഗ് ആവശ്യങ്ങള്‍ക്കുമായി സമഗ്രമായ പരിഹാരങ്ങളാണ് ഓര്‍ഗനൈസേഷന്‍ വിഭാവനം ചെയ്യുന്നത്. നിര്‍ദേശം വിലയിരുത്തിയ ശേഷം അന്തിമ അനുമതിക്കായി മുഖ്യമന്ത്രി നിതീഷ് കുമാറിന് അയയ്ക്കുമെന്ന് ബിഹാര്‍ മന്ത്രി ജീവേഷ് കുമാര്‍ വ്യക്തമാക്കി. പദ്ധതി ആരംഭിക്കുന്നതോടെ മലയാളികളടക്കം ജോലിക്കായി ബിഹാറിലേക്ക് വണ്ടികയറേണ്ടിവരും.
                     
ഐടി ജോലിക്കായി ഇനി ബീഹാറിലേക്കും പോകാം; സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുമെന്ന് സര്‍കാര്‍

ബിഹാറിലെ നിക്ഷേപകര്‍ ഐടി വ്യവസായത്തില്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് മന്ത്രി ജീവേഷ് കുമാര്‍ അറിയിച്ചു. ഇത് വളരെ അഭിമാനകരമായ കാര്യമാണ്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പട്‌നയെ ഐടി ഹബ് ആക്കുമെന്നാണ് സര്‍കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ നാല് നഗരങ്ങളെ ഡാറ്റാ സെന്ററുകളാക്കും. പട്നയിലെ കേന്ദ്ര ഹബിനായി 100 റാകുകളുള്ള നാല് ടയര്‍ ഡാറ്റാ സെന്റര്‍ ആണ് നിര്‍മിക്കുന്നത്. 1.2 മെഗാവാട് ഐടി ലോഡുള്ള 40 എഡ്ജ് ഡാറ്റാ സെന്ററുകളുടെ ശൃംഖലയും ഇതിന് ഉണ്ടാകും. ആദ്യഘട്ടത്തില്‍ നാല് നഗരങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഭഗല്‍പൂര്‍, പൂര്‍ണിയ, ദര്‍ഭംഗ, ബക്‌സര്‍ ജില്ലകളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

Keywords: News, National, Top-Headlines, Patna, Bihar, Bangalore, Government, Hyderabad, Pune, Cities of Bihar will also become datacenter as like bangalore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia