KFON | കെ ഫോൺ യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; 'പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തിയായി; ബിപിഎൽ കുടുംബങ്ങൾക്ക് സെകൻഡിൽ 10 - 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും'

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് ഈ സർകാർ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
             
KFON | കെ ഫോൺ യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; 'പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തിയായി; ബിപിഎൽ കുടുംബങ്ങൾക്ക് സെകൻഡിൽ 10 - 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും'

ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം കെ ഫോൺ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തീകരിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. 8551 കി മീ വരുന്ന ബാക്ബോൺ നെറ്റ് വർകിൽ 5333 കി.മീ പൂർത്തിയായി. ആക്സസ് നെറ്റ് വർകിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചു. 30000 എൻ്റ് ഓഫീസുകളിൽ 17891 എണ്ണം പൂർത്തിയായി. 376 പോയിൻ്റ് ഓഫ് പ്രസൻസ് നോഡുകളിൽ (PoP) 118 എണ്ണം പൂർത്തീകരിച്ചു. നെറ്റ് വർക് ഓപറേഷൻ സെൻ്ററിൻ്റെ നിർമാണം പൂർണമായും കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. സെകൻഡിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും.

ഗാർഹിക ഉപഭോക്താക്കൾക്ക് കെ ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സർകാർ ഓഫീസുകളിലും കെ ഫോൺ നെറ്റ് വർക്ക് നൽകും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉൾപെടെ നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും കെ-ഫോൺ പോലെയുള്ള ഒരു വൻകിട പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റികൽ ഫൈബർ ശൃംഖല ആവശ്യമായ കെ ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർകിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക ഓപറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സാമ്പത്തികമായ വേർതിരിവുകൾ മറികടന്ന് ഇൻ്റർനെറ്റ് സേവനം എല്ലാ കുടുംബങ്ങൾക്കും നൽകാൻ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴിൽ മേഖലയിലും സർവോപരി നാടിൻ്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കെ ഫോണിന് കഴിയുമെന്നത് സുനിശ്ചിതമാണ്.

കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളിൽ തിളങ്ങുന്ന ഒന്നായി കെ ഫോൺ മാറാൻ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റർനെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ഇടതുപക്ഷ മുന്നണി വിഭാവനം ചെയ്യുന്ന സർവതല സ്പർശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുകയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Keywords:  News, Kerala, Top-Headlines, Pinarayi-Vijayan, Chief Minister, Mobile Phone, Technology, Government, People, BPL, Internet, Chief Minister Pinarayi Vijayan, KFON, Chief Minister Pinarayi Vijayan said that KFON is becoming a reality.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia