പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ 28 ദിവസത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 15.03.2022) ഇൻഡ്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നായ റിലയൻസ് ജിയോ 28 ദിവസത്തെ വാലിഡിറ്റിയിൽ നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ 209 രൂപ മുതൽ 601 രൂപ വരെയുള്ളത് ഉണ്ട്. 28 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോയുടെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളും നോക്കാം.
                        
പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ 28 ദിവസത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അറിയാം

ജിയോ 209 രൂപ പ്ലാൻ:
പ്രതിദിനം ഒരു ജിബി ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

ജിയോ 239 രൂപ പ്ലാൻ:
പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസമാണ്.

ജിയോ 299 രൂപ പ്ലാൻ:
ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും 28 ദിവസത്തേക്ക് ലഭിക്കും.

ജിയോ 419 രൂപ പ്ലാൻ:
ജിയോയുടെ ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം മൂന്ന് ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

ജിയോ 601 രൂപ പ്ലാൻ:
പ്രതിദിനം മൂന്ന് ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭ്യമാണ്. ഉപയോക്താക്കൾക്ക് ആറ് ജിബി അധിക ഡാറ്റയും 499 രൂപ വിലയുള്ള 1 വർഷത്തെ ഡിസ്‌നി+ ഹോട് സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും അധിക ചിലവില്ലാതെ ലഭിക്കും. ഇതിന്റെ വാലിഡിറ്റിയും 28 ദിവസമാണ്.

Keywords:  News, National, New Delhi, Reliance, Jio ,Sim Card, India, Rate, Technology, Reliance Jio prepaid recharge, Recharge plans, Validity, Check these Reliance Jio prepaid recharge plans with 28 days validity.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia