യൂസർ നെയിം ഫീച്ചർ: ആൾമാറാട്ടവും തട്ടിപ്പും തടയുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് മെസേജിങ് ആപ്പുകളോട് കേന്ദ്രം
ADVERTISEMENT
● ഫോൺ നമ്പറില്ലാതെ ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് യൂസർ നെയിം
● അരട്ടൈ ആപ്പിലെ ഈ ഫീച്ചർ നിർത്തലാക്കിയതായി സോഹോ സഹസ്ഥാപകൻ
● ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി
● യൂസർ നെയിം ഫീച്ചർ ഉടൻ അവതരിപ്പിക്കില്ലെന്ന് വാട്സാപ്പ് വ്യക്തമാക്കി
ന്യൂഡെല്‍ഹി: (KVARTHA) യൂസർ നെയിം ഫീച്ചറിൽ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സർക്കാർ. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളതെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ തടയുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
സോഹോ ഫീച്ചർ നിർത്തലാക്കി
അതിനിടെ അരട്ടൈയിലെ യൂസർ നെയിം ഫീച്ചർ നിർത്തലാക്കിയതായി സോഹോ സഹസ്ഥാപകനും ചീഫ് സയൻ്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സോഹോയുടെ ചാറ്റ് ആപ്പ് ആണ് അരട്ടൈ. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്സാപ്പിൻ്റെ പുതിയ ഫീച്ചറാണ് 'യൂസർ നെയിം'.
ആശങ്ക തള്ളി വാട്സാപ്പ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിൻ്റെ സുരക്ഷ കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. അതേസമയം, യൂസർ നെയിം വിഷയത്തിൽ ആശങ്കകൾ തള്ളി വാട്സാപ്പ് രംഗത്തെത്തി. യൂസർ നെയിം ഫീച്ചർ ഇതുവരെ പ്രയോഗത്തിൽ വന്നിട്ടില്ലെന്നും ഈ ഫീച്ചർ ധൃതിയിൽ അവതരിപ്പിക്കില്ലെന്നും വാട്സാപ്പ് അറിയിച്ചു.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The Central Government has issued notices to messaging apps like Telegram and Signal, following WhatsApp, regarding the 'Username' feature. The government sought details on security measures to prevent impersonation and fraud. Meanwhile, Zoho's chat app Arattai has discontinued the feature, and WhatsApp clarified that it won't rush the rollout of this update.
#UsernameFeature #WhatsAppUpdate #Telegram #SignalApp #CyberSecurity #CentralGovt #TechNews #SobhaNews
