യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കള്‍ക്കെതിരെ കേസ്
Jul 6, 2021, 08:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുല്പള്ളി: (www.kvartha.com 06.07.2021) യൂട്യൂബില്‍ വിഡിയോ ഇട്ട് വൈറലായതോടെ പുലിവാല് പിടിച്ച് യുവാക്കള്‍. നാടന്‍ ചാരായ വില്പനയുമായി ബന്ധപ്പെട്ട് യുവാക്കള്‍ ചെയ്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതോടെ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പുല്പള്ളി പൊലീസ്. ഇതോടെ പുല്പള്ളി വണ്ടിക്കടവിലെ എട്ടു യുവാക്കളാണ് നാടന്‍ ചാരായ വില്പനയുമായി ബന്ധപ്പെട്ട് കുടുങ്ങിയത്.
അനീഷ്, റോബിന്, ശ്രീക്കുട്ടന്, രമേശ്, സിനു, അബിന്‍, യുജിന്‍, രാഹുല്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് വിഡിയോ എടുത്തത്. ഇവര്‍ക്കെതിരെ വിഡിയോയുമായി ബന്ധപ്പെട്ട് മാസ്ക് ധരിക്കാത്തതിനും കൂട്ടംകൂടിയതിനുമടക്കം കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിനാണ് കേസ്. സംഘത്തെ 1000 രൂപ പിഴയടപ്പിച്ച് വിട്ടയച്ചു.
വാറ്റുചാരായത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായിരുന്നു വിഡിയോ. വിഡിയ യൂട്യൂബിലിട്ടതോടെ യഥാര്‍ഥ സംഭവമാണെന്നായിരുന്നു പലരും കരുതിയത്. പിന്നീടാണ് ഇതിന്റെ സത്യാവസ്ഥ പുറംലോകം അറിയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

