ടുവീലറും ത്രീവീലറും ആർക്കും വേണ്ട: രാജ്യത്തെ കാർ വിപണി കുതിച്ചു കയറുന്നു
Apr 9, 2021, 16:15 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 09.04.2021) രാജ്യത്തെ കാർ വിപണി മുന്നോട്ട് കുതിക്കുമ്പോൾ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പന കുത്തനെ ഇടിഞ്ഞെന്ന് റിപോർടുകൾ.
പാസഞ്ചർ വാഹന കാർ വില്‍പന 2021 മാർചിൽ 28.39 ശതമാനമായാണ് വർധിച്ചത്. വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഓടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ)യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 മാർചിലെ പാസഞ്ചര്‍ വാഹന വില്‍പന 2.17 ലക്ഷം യൂണിറ്റുകളായിരുന്നു. എന്നാല്‍ 2021 മാര്‍ചില്‍ ഇത് 2.79 ലക്ഷം യൂണായി ഉയര്‍ന്നു. ട്രാക്‌ടറുകളാണ് 2021 മാർചിൽ നേട്ടം കുറിച്ച മറ്റൊരു വിഭാഗം. 53,463 യൂണിറ്റുകളിൽ നിന്ന് 69,082 യൂണിറ്റുകളായാണ് വില്‍പന ഉയര്‍ന്നത്. 29.21 ശതമാനമാണ് വളർച്ച.
എന്നാൽ ടൂവീലർ, ത്രീവീലർ, വാണിജ്യ വാഹനം എന്നിവയുടെ മാർചിലെ മൊത്തം വാഹന വില്പന 28.64 ശതമാനം ഇടിഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 18.46 ലക്ഷം യൂണിറ്റുകളിൽ നിന്ന് 35.26 ശതമാനം ഇടിവുമായി 11.95 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.
ത്രീവീലർ വില്പനയില്‍ 50.72 ശതമാനമാണ് ഇടിവ്. 2020 മാർചിൽ വില്‍പന 77,173 ത്രീവീലറുകള്‍ വിറ്റ സ്ഥാനത്ത് 38,034 ത്രീവീലറുകളാണ് 2021 മാർചിലെ വില്പന.

മാർചിൽ എല്ലാ വിഭാഗം ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാർചിലെ 23.11 ലക്ഷം യൂണിറ്റുകളേക്കാൾ 28.64 ശതമാനം കുറവ്.
ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള രാജ്യത്തെ 1,277 ആർടിഒ ഓഫീസുകളിൽ നിന്ന് ശേഖരിച്ച രജിസ്‌ട്രേഷൻ കണക്കുകൾപ്രകാരമാണ് ഫാഡ റിപോർട് തയ്യാറാക്കിയത്.
ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന സ്ഥാനം മാരുതി സുസുകി തുടരുകയാണ്. 46.26 ശതമാനമാണ് മാരുതിയുടെ വിപണി വിഹിതം. 16.34 ശതമാനവുമായി ഹ്യുണ്ടായി, 8.77 ശതമാനവുമായി ടാറ്റാ മോടോഴ്‌സ്, 5.48 ശതമാനവുമായി മഹീന്ദ്ര, 5.45 ശതമാനവുമായി കിയ മോടോഴ്‌സ് തുടങ്ങിയവ പിന്നാലെയുമുണ്ട്.
Keywords: News, National, India, Technology, Car, Bike, Motorvechicle, New Delhi, Delhi, Two-wheeler, Three-wheeler, Car sales increased: Two-wheeler and three-wheeler sale down.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.