കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി; ഓടികൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം, പരിക്കേറ്റ യുവതി നടുറോഡില്‍ ഒന്നര മണിക്കൂര്‍

 


ADVERTISEMENT


കൊല്ലം: (www.kvartha.com 13.04.2021) കോവിഡ് പോസിറ്റീവ് ആണെന്ന വിവരം അറിഞ്ഞ് യുവതി പരിഭ്രാന്തിയിലായതോടെ ഓടിച്ചുകൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കോവിഡ് ആയതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പരിക്കേറ്റ യുവതി റോഡില്‍ ഇരുന്നത് ഒന്നര മണിക്കൂറോളം.
Aster mims 04/11/2022

കൊല്ലം കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് പോസിറ്റീവ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് യുവതിയുടെ കാര്‍ നിയന്ത്രണം വിട്ടത്. യുവതിയുടെ മുഖത്ത് നിസാര പരിക്കേറ്റു. 

അതേസമയം അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ യുവതിയെ കൊണ്ടു പോകാന്‍ 108 ആംബുലന്‍സ് ഉള്‍പെടെയുള്ളവര്‍ തയ്യാറായില്ല.

കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി; ഓടികൊണ്ടിരുന്ന  കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം, പരിക്കേറ്റ യുവതി നടുറോഡില്‍ ഒന്നര മണിക്കൂര്‍


വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി പറഞ്ഞെങ്കിലും സ്വകാര്യ ആംബുലന്‍സ് സെര്‍വീസുകളും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സിനെ വിളിച്ചു വരുത്തിയെങ്കിലും ഇവരും പിന്മാറുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ യുവതിയെത്തി സ്വാകാര്യ വാഹനത്തില്‍ ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന യുവതിയ്ക്ക് പി പി ഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടു പോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാനും വിസമ്മതിക്കുകയായിരുന്നു.

Keywords:  News, Kerala, State, Kollam, COVID-19, Accident, Car, Car Accident, Help, Trending, Health, Message, Mobile Phone, Technology, Car accident, while got message informing Covid positive at Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia