Technology | ഈ ഒരു കാര്യം ചെയ്യാമോ? ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ ഐടി ഭീമന്‍മാരെ വെല്ലുവിളിച്ച് കേന്ദ്രം


● ഇന്ത്യയെ സാങ്കേതികവിദ്യയിൽ മുൻപന്തിയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
● രാജ്യത്തിൻ്റെ ഡാറ്റാ സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നു.
● ഇന്ത്യയെ ഒരു ഉത്പാദന രാഷ്ട്രമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ന്യൂഡല്‍ഹി: (KVARTHA) ഇന്ത്യയിലെ ബിസിനസ് കണ്‍സള്‍ട്ടിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുന്‍നിര ഐടി കമ്പനികളാണ് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ. ഇവര്‍ക്കുമുമ്പില്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയ്ക്ക് വേണ്ടി ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനാണ് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഡാറ്റാക്വസ്റ്റ് ഇന്ത്യ സംഘടിപ്പിച്ച 32-ാമത് ഐസിടി ബിസിനസ് അവാര്‍ഡ്സ് ആൻഡ് ഡിക്യു ഡിജിറ്റല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ വെച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ വെല്ലുവിളി ഉയര്‍ത്തിയത്.
സേവനങ്ങള്‍ നല്‍കുന്നതില്‍ ഐടി കമ്പനികള്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും നമ്മള്‍ ഒരു ഉത്പന്ന രാഷ്ട്രമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയുടെ മേഖലയില്‍ വിവേകമുള്ള ഒരു രാഷ്ട്രമായി മാറാനുള്ള സര്‍ക്കാരിന്റെ മുന്‍ഗണന അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക, മികച്ച 5 സാങ്കേതികവിദ്യ രാഷ്ട്രങ്ങളുടെ ഭാഗമാകുക എന്നിവയൊക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയെ നയിക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ഈ വര്‍ഷം രാജ്യം 'ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പ് പുറത്തിറങ്ങുന്നത് കാണണമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The central government has challenged IT giants TCS, Infosys, and Wipro to develop a mobile operating system for India. The challenge was made by Union IT Minister Ashwini Vaishnaw at the 32nd ICT Business Awards and DQ Digital Leadership Conclave.
#ITCompanies #MobileOS #IndiaTech #TCS #Infosys #Wipro