BSNL | ബിഎസ്എൻഎലിന് 4ജി - 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; 89,047 കോടി രൂപയുടെ മൂന്നാം പുനരുജ്ജീവന പാക്കേജ്; നേട്ടങ്ങൾ നിരവധി

 


ന്യൂഡെൽഹി: (www.kvartha.com) ബിഎസ്എൻഎലിനായി 89,047 കോടി രൂപ അടങ്കലുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുനരുജ്ജീവന തന്ത്രത്തിന്റെ ഭാഗമായാണ് നടപടി. ഓഹരി സമാഹരണത്തിലൂടെ ബിഎസ്എൻഎല്ലിന് 4ജി - 5ജി സ്പെക്ട്രം അനുവദിക്കലും ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്തും. ഈ പുനരുജ്ജീവന പാക്കേജിലൂടെ, രാജ്യത്തിന്റെ വിദൂരമേഖലകളിൽ സമ്പർക്കസൗകര്യം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര ടെലികോം സേവനദാതാവായി ബിഎസ്എൻഎൽ ഉയർന്നുവരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

BSNL | ബിഎസ്എൻഎലിന് 4ജി - 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; 89,047 കോടി രൂപയുടെ മൂന്നാം പുനരുജ്ജീവന പാക്കേജ്; നേട്ടങ്ങൾ നിരവധി


നേട്ടങ്ങൾ

സ്പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎലിന് ഈ കാര്യങ്ങൾ ചെയ്യാനാകും:

* ഇന്ത്യയൊട്ടാകെ 4ജി, 5ജി സേവനങ്ങൾ നൽകാനാകും.
* വിവിധ സമ്പർക്കസൗകര്യ പദ്ധതികൾക്കു കീഴിൽ ഗ്രാമങ്ങളിലും ഇതുവരെ ഈ സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി സൗകര്യം നൽകാനാകും.
* അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്‌ഡബ്ല്യുഎ) സേവനങ്ങൾ നൽകാനാകും
* ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കിനായി (സിഎൻപിഎൻ) സേവനങ്ങൾ/സ്പെക്ട്രം നൽകാനാകും.

ബിഎസ്എൻഎൽ / എംടിഎൻഎലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് 2019ലാണ് ഗവണമെന്റ് അംഗീകാരം നൽകിയത്. 69,000 കോടി രൂപയുടെ ഈ പാക്കേജ് കമ്പനിയിൽ സ്ഥിരത കൊണ്ടുവന്നു.
2022-ൽ, 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിനു ഗവണ്മെന്റ് അംഗീകാരമേകി. ബി‌ബി‌എൻ‌എല്ലിനെ ബി‌എസ്‌എൻ‌എല്ലുമായി ലയിപ്പിക്കൽ തുടങ്ങിയവയ്ക്ക് ഇതു സഹായകമായി. രണ്ട് പാക്കേജുകളുടെയും ഫലമായി, 2021-22 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടിത്തുടങ്ങി. ബിഎസ്എൻഎലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായി കുറഞ്ഞു.

Keywords: BSNL, 4G, 5G, Spectrum, Internet, Technology, PM Modi, Central Govt, Broadband, MTNL,  Cabinet approves Rs 89,047 cr for 4G, 5G spectrum allocation to BSNL.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia