ഫ്‌ളെക്സ് നിരോധനത്തിനു ബൈ; പോളി എത്തിലീന്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

 


ADVERTISEMENT

തിരുവനന്തപുരം: (www .kvartha.com 28.10.2015) സംസ്ഥാനത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിട്ടു ഫലം കാണാതെ വന്നതോടെ സര്‍ക്കാര്‍ വേറെ വഴി തേടുന്നു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കു പകരം റീസൈക്കിള്‍ ചെയ്യാവുന്നതും പി വി സി മുക്തവുമായ പോളി എത്തിലീന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ നിരോധനം ഫലപ്രദമായില്ല.

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഫഌക്‌സിനു ബദലായി റീസൈക്കിള്‍ ചെയ്യാവുന്നതും പി വി സി രഹിതവുമായ മറ്റൊരു വസ്തു ഇല്ല എന്നതാണു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.  റീസൈക്കിള്‍ ചെയ്യാവുന്നതും പി വി സി രഹിതവുമായ പോളി എത്തിലീന്‍ ഉപയോഗിക്കുന്നതിന് ചില സ്ഥാപനങ്ങള്‍ അനുമതി ആവശ്യപ്പെട്ട സാഹചര്യത്തിലാണു പുതിയ തീരുമാനം. ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി എന്നിവ ഇതു പരിസ്ഥിതിക്ക് ദോഷകരമല്ലെന്നു ചൂണ്ടിക്കാട്ടി ശുപാര്‍ശ ചെയ്തു.

ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്ഥാപിച്ചവര്‍ എടുത്തുമാറ്റാതെ അവ അതേവിധം ഉപേക്ഷിക്കുന്നതാണു കണ്ടുവരുന്നതെന്ന് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണില്‍ ഇവ അലിഞ്ഞു ചേരാത്തതുമൂലമുള്ള മലിനീകരണവും കണക്കിലെടുക്കണം. അതുകൊണ്ട് ഉപാധികള്‍ക്കു വിധേയമായി തീരുമാനം മാറ്റുന്നു എന്നാണു വിശദീകരണം.

സര്‍ക്കാര്‍ ചടങ്ങുകള്‍ക്കും പരസ്യങ്ങള്‍ക്കും കഴിവതും പോളി എത്തിലീന്‍ മെറ്റീരിയലോ
അതുപോലുള്ള വസ്തുക്കളോ ഉപയോഗിക്കുക, പോളി എത്തിലീന്‍ മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ 'പി വി സി ഫ്രീ, 100 % റീസൈക്കഌബിള്‍' എന്ന് പ്രിന്റ് ചെയ്യുക, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പ്രചാരണ കാലാവധി എന്നിവ രേഖപ്പെടുത്തുക, രാഷ്ട്രീയ പാര്‍ട്ടികളും പൊതുജന സംഘടനകളും ട്രേഡ് യൂണിയനുകളും മറ്റു സ്ഥാപനങ്ങളും ഫഌക്‌സ് ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും പകരം കഴിവതും പോളി എത്തിലീന്‍ മെറ്റീരിയലോ സമാനമായ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുക എന്നിവയാണ് ഉപാധികള്‍.

ഫ്‌ളെക്സ് നിരോധനത്തിനു ബൈ; പോളി എത്തിലീന്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്


Also Read:
കോണ്‍ഗ്രസില്‍ വിമതര്‍ക്കെതിരായ നടപടി തുടരുന്നു; ജെയിംസ് പന്തമാക്കലിനെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

Keywords:  Bye to flex ban; Welcome to poly ethelin, Thiruvananthapuram, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia