ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ഞായറാഴ്ചകളില്‍ ഇനി മുതല്‍ സൗജന്യമായി വിളിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍ : (www.kvartha.com 11.08.2016) ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍ രംഗത്ത്. ലാന്‍ഡ് ഫോണില്‍ നിന്ന് ഞായറാഴ്ചകളില്‍ ഇനി സൗജന്യമായി വിളിക്കാമെന്നതാണ് പുതിയ ഓഫര്‍. ആഗസ്ത് 15 മുതല്‍ ആണ് ഈ സൗജന്യം ആരംഭിക്കുന്നത്.

ഞായറാഴ്ചകളില്‍ 24 മണിക്കൂറും രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കിലേക്കും എത്ര വേണമെങ്കിലും സൗജന്യമായി വിളിക്കാവുന്നതാണ്. ഒരു വര്‍ഷം മുമ്പ് രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെ എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാനുള്ള പദ്ധതി ബി.എസ്.എന്‍ എല്‍ ആവിഷ്‌ക്കരിച്ചത്. ഇത് വന്‍ വിജയമായിരുന്നു.

മൊബൈല്‍ഫോണിന്റെ വരവോടെ വരിക്കാര്‍ ലാന്‍ഡ് ഫോണ്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് ബി എസ് എന്‍ എല്‍ നിലനില്‍പിനായി പുതിയ ഓഫറുകളുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണ്‍ വ്യാപകമായതോടെ 30 ശതമാനത്തോളം ലാന്‍ഡ് ലൈനുകളാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ആളുകള്‍ ലാന്‍ഡ് ലൈന്‍ കട്ടാക്കുന്നത് ഒഴിവാക്കി. ഇനി ഞായറാഴ്ചകളില്‍ 24 മണിക്കൂറും സൗജന്യമായി വിളിക്കാന്‍ കഴിയുന്നതോടെ ലാന്‍ഡ് ലൈനിനോടുള്ള പ്രിയം കൂടുമെന്നാണ് ബി.എസ്.എന്‍ എല്‍ കരുതുന്നത്.

സംസ്ഥാനത്ത് ബി.എസ്.എന്‍ എല്ലിന് മാത്രമാണ് ലക്ഷക്കണക്കിന് ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഉള്ളത്. നിലവില്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ബി.എസ്.എന്‍. എല്ലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. റിലയന്‍സ് ജിയോ മൂന്നു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് 4ജിയുമായി നേരത്തെ തന്നെ എത്തിയിട്ടുണ്ട്. മറ്റു കമ്പനികളും വ്യാപകമായി 4ജിയുമായി രംഗത്തുണ്ട്.

ബി.എസ്.എന്‍.എല്ലിന്റെ 4ജി സംവിധാനം എന്ന് വരുമെന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് 90 ശതമാനം ദേശങ്ങളും കവര്‍ ചെയ്യുന്ന 3ജി ടവറുകള്‍ അടുത്ത വര്‍ഷത്തോടെ ബി.എസ്.എന്‍.എല്‍. പൂര്‍ത്തിയാക്കും. ലാന്‍ഡ് ലൈന്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കൊടുക്കുന്നുണ്ടെങ്കിലും ഇത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 

അതിനാല്‍ സ്വകാര്യ കേബിള്‍ ടി.വി. ശൃംഖലവഴി ഇന്റര്‍നെറ്റ് നല്‍കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. താത്പര്യമുള്ള കേബിള്‍ വരിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് 35 ശതമാനം സ്വകാര്യ കേബിളുകാര്‍ക്ക് നല്കും. രാജ്യത്തെ 90 ശതമാനം പ്രദേശത്തും ഇപ്പോള്‍ കേബിള്‍ ടി.വി. ശൃംഖലയുണ്ട്.

ബി.എസ്.എന്‍ എല്‍ ഇതാദ്യമായാണ് സ്വകാര്യ കമ്പനികളുമായി സേവനം പങ്കിടുന്നത്. ഇതിനിടെ വരിക്കാരില്‍ നിന്ന് പ്രത്യേക ചാര്‍ജ് ഈടാക്കാതെ കോള്‍ ഡൈവര്‍ട്ട് സംവിധാനവും ബി.എസ്.എന്‍ എല്‍ തുടങ്ങിയിട്ടുണ്ട്.

ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ഞായറാഴ്ചകളില്‍ ഇനി മുതല്‍ സൗജന്യമായി വിളിക്കാം

Keywords:  BSNL offers unlimited free calling on Sunday from landline, Company, Reliance, Village, Cable, Kannur, Mobil Phone, Internet, Application, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia