തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി ആ ടെന്‍ഷന്‍ വേണ്ട, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ വരുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.08.2018) നഗരപരിധിയിലെ പ്രധാന സ്ഥലങ്ങളില്‍ മുലയൂട്ടാനുളള ഇടങ്ങള്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദേശിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം). നഗരത്തില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്ന ഷോപ്പിംഗ് സെന്ററുകള്‍, മ്യൂസിയം, സിറ്റി കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മുലയൂട്ടാനുള്ള ഇടങ്ങള്‍ നിര്‍മ്മിക്കും. മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കസേര, എയര്‍ കണ്ടീഷണര്‍ അല്ലെങ്കില്‍ ഫാന്‍, ചവറ്റുകുട്ട, വാഷ്‌ബേസിന്‍ എന്നീ സംവിധാനങ്ങളോടെ മുലയൂട്ടാനുള്ള ചെറിയ മുറി തയ്യാറാക്കാന്‍ ഷോപ്പിംഗ് സെന്ററുകളോടും മ്യൂസിയം ഡയറക്ടറോടും നഗരസഭാ മേയറോടും ആവശ്യപ്പെട്ടതായും എന്‍എച്ച്എം അറിയിച്ചു.

 തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി ആ ടെന്‍ഷന്‍ വേണ്ട, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ വരുന്നു

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആറ് മാസം പ്രായമായ കുട്ടികളില്‍ 54 ശതമാനം പേരെ മാത്രമേ മുലയൂട്ടുന്നുള്ളൂ. മുലയൂട്ടാന്‍ പ്രത്യേക സൗകര്യം നഗരങ്ങളില്‍ ഒരുക്കുന്നതോടെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ഇത് കുട്ടികളുടെ ഭൗതിക വളര്‍ച്ചയ്ക്ക് സഹായകമാകുകയും ചെയ്യുമെന്നും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ പി വി പറഞ്ഞു.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജീവാമൃതം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ആപ്പ് വഴി നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അരുണ്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Breast feeding center in Thiruvananthapuram, Thiruvananthapuram, Health, Health & Fitness, Health Minister, Child, Mother, Women, Survey, Doctor, Technology, Kerala, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia