ഫെയ്‌സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ ചതിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: (www.kvartha.com 22.09.2015) അടുത്തിടെയാണ് ഫെയ്‌സ്ബുക്കില്‍ ലൈക്കിന് പുറമേ ഡിസ്‌ലൈക്ക് എന്ന പുതിയ ഓപ്ഷനും ഫെയ്‌സ്ബുക്ക് ആവിഷ്‌കരിക്കുന്നതായി കമ്പനി മേധാവി സുക്കര്‍ബര്‍ഗ് പറഞ്ഞത്. ഇതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടാത്തതിനെ വിമര്‍ശിക്കാന്‍ ഡിസ്‌ലൈക്ക് എന്ന ഒറ്റ ഓപ്ഷന്‍ കൊണ്ട് സാധിക്കുമെന്നു കരുതി. പക്ഷേ തെറ്റിപ്പോയി, അത് മറ്റൊരു ചതിയാകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ചിലര്‍ ഈ സാഹചര്യം മുതലെടുത്ത് ഹാക്കിങ് തന്ത്രവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലെ ന്യൂസ് ഫീഡിലോ, സന്ദേശത്തിലോ നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭിക്കും 'Get newly itnroduced facebook dislike button on your profile.' എന്നായിരിക്കും ലിങ്കില്‍ കാണുക. ഇത് ഡിസ്‌ലൈക്ക് ബട്ടണ്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനുളള ശ്രമമാണെന്നു കരുതി അടുത്ത നടപടികളിലേക്ക് പോകുന്നവരാണ് വലയില്‍ വീഴുന്നത്.

ഇത് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാന്‍ ആവശ്യപ്പെടും. പിന്നെ ഡിസ്‌ലൈക്ക് ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനം നടക്കുകയാണെന്ന് കാണിക്കും, പക്ഷെ ഒന്നും സംഭവിക്കില്ല. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള പുതിയ മാല്‍വെയര്‍ ആയിരിക്കാം ഇത് എന്നാണ് സൂചന. ഫെയ്‌സ്ബുക്കീസ് ജാഗ്രതൈ!


ഫെയ്‌സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ ചതിക്കും

 


SUMMARY: Well, Facebook isn't working on a 'dislike' button. The new button, in all likelihood, will be called something else, as Facebook CEO Mark Zuckerber had elaborated during his public town hall meeting. But scammers are making the most of the (slightly misplaced) hype generated around the 'dislike' button and using it as a bait to lure Facebook users into their trap.

The scam campaign is spreading in the form of Facebook updates or messages. Those are linked to sites that ask users to further share the link on Facebook and also to send it to 5 Facebook Messenger groups for users. The scamsters suggest that it is only then users would be able to get early invites to Facebook's 'dislike' button feature.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia