ADVERTISEMENT
കൊച്ചി: (www.kvartha.com 12.11.2017) ബജാജ് ഓട്ടോ ലിമിറ്റഡ് പള്‍സര്‍ എന്‍ എസ് 200 ന്റെ എബിഎസ് വേരിയന്റ് പുറത്തിറക്കി. സാങ്കേതിക വിദ്യയിലും പ്രവര്‍ത്തനത്തിലും പുതിയ തലങ്ങള്‍ കീഴടക്കിയ പുതു തലമുറ സ്‌പോര്‍ട്ട്‌സ് ബൈക്കാണ് എന്‍ എസ് 200. നാല് വാല്‍വുള്ള ട്രിപ്പിള്‍ സ്പാര്‍ക്ക് ഡിടിഎസ്‌ഐ 200 സിസി എഞ്ചിനോട് കൂടിയ പള്‍സര്‍ എന്‍ എസ് 200 മികച്ച ദൃഡതയും സുരക്ഷയോടുമൊപ്പം 23.5 പിഎസ് ശക്തിയും നല്‍കുന്നു. ഇതാണ് വലിയ ഡിസ്‌ക്ക് ബ്രേക്കും പെരിമീറ്റര്‍ ഫ്രെയിമോടുമൊപ്പം എബിഎസ് ഘടിപ്പിച്ച് വിപണിയിലെത്തുന്നത്.
എബിഎസോടുകൂടി ബൈക്ക് പുറത്തിറക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉപഭോക്താക്കളില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് എന്‍ എസ് 200ല്‍ ഇത് ഉള്‍പ്പെടുത്തുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് എറിക്ക് വാസ് പറഞ്ഞു. എബിഎസ് വേരിയന്റ് ബൈക്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഈ സെഗ്മെന്റില്‍ ഞങ്ങള്‍ക്കുള്ള നേതൃത്വം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈല്‍ഡ് റെഡ്, മിറാഷ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ബൈക്കിന്റെ വില 1,10,291 രൂപയാണ്. എല്ലാ ഡീലര്‍ഷിപ്പുകളിലും ബൈക്ക് ലഭ്യമാണ്.

Keywords: National, News, Automobile, Vehicles, Launch, Technology, Bajaj launches Pulsar NS 200 ABS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.