തിരൂരില്‍ ഗ്യാസ് കടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തൃശ്ശൂര്‍: (www.kvartha.com 09.10.2021) തിരൂരില്‍ എ ടി എം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം. കനറാ ബാങ്കിന്റെ മുളങ്കുന്നത്തുകാവ് ശാഖയിലെ എ ടി എം ആണ് ഗ്യാസ് കടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയിച്ചില്ല. സംഭവസ്ഥത്ത് എത്തിയ മെഡികല്‍ കോളജ് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
Aster mims 04/11/2022

എ ടി എമിന്റെ മുന്നിലെ ഷടര്‍ താഴ്ത്തിയായിരുന്നു ഗ്യാസ് കടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. റോഡില്‍ ആള്‍സഞ്ചാരം ഉണ്ടായതിനെ തുടര്‍ന്ന് കവര്‍ച്ചാസംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് നിഗമനം. എ ടി എം ചൂടാക്കി ഉരുക്കിയ ലക്ഷണങ്ങള്‍ കണ്ടെത്തി. ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം ഗ്യാസ് കടറും സിലിന്‍ഡറും ബാങ്കില്‍ മുന്നിലെ കാനയില്‍ ഉപേക്ഷിച്ചാണ് സംഘം സ്ഥലം വിട്ടത്. 

തിരൂരില്‍ ഗ്യാസ് കടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


രാവിലെ അഞ്ചിന് എ ടി എമില്‍നിന്നു പണം എടുക്കാനെത്തിയ നാട്ടുകാരനാണ് കവര്‍ച്ചാ ശ്രമത്തിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Keywords:  News, Kerala, State, Thrissur, Theft, Robbery, Police, ATM, Technology, Attempt to rob ATM at Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia