എഡിജിപി വിജയ് സാകറെയുടെ പേരില്‍ വ്യാജ ഫേസ്ബുക് അകൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 24.07.2021) എ ഡി ജി പി വിജയ് സാകറെയുടെ പേരില്‍ വ്യാജ ഫേസ്ബുക് അകൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ശനിയാഴ്ച കൊച്ചിയിലെത്തിക്കും. 
Aster mims 04/11/2022

ഫേസ്ബുകിലൂടെ പണം നല്‍കാന്‍ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജജമാലില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. വ്യാജ ഫേസ്ബുക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. പണം ഗൂഗിള്‍ പേയിലൂടെ നല്‍കാനും നിര്‍ദേശിച്ചു. സംഭവത്തില്‍ ഇന്‍ഫോപാര്‍ക് സൈബര്‍ ക്രൈം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എഡിജിപി വിജയ് സാകറെയുടെ പേരില്‍ വ്യാജ ഫേസ്ബുക് അകൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍


അടുത്തിടെയായി ഫേസ്ബുക് വഴി പണം തട്ടാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. നിരവധിപേരുടെ ഫേസ്ബുക് ഐഡികള്‍ ഹാക് ചെയ്താണ് തട്ടിപ്പുകാര്‍ ഇതിന് ശ്രമിക്കുന്നത്. ഐഡികള്‍ ഹാക് ചെയ്ത ശേഷം മെസഞ്ചറില്‍ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ തട്ടിപ്പുകാരന്‍ സന്ദേശം അയക്കും. 10,000 രൂപയാണ് ഇവര്‍ ആവശ്യപ്പെടാറുള്ളത്. നിരവധി പേരാണ് ഇതിന്റെ സ്‌ക്രീന്‍ ഷോടുകള്‍ ഫേസ്ബുകില്‍ പങ്കുവെച്ചിട്ടുള്ളത്.

Keywords:  News, Kerala, State, Kochi, Social Media, Facebook, Fraud, Technology, Finance, Message, IPS Officer, Attempt to made extort money by creating fake Facebook account in the name of ADGP Vijay Sakhare; Two arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia