അശോക് ലെയ്ലാന്ഡിന്റെ ഇലക്ട്രിക് ബസ് അവതരിപ്പിച്ചു, ഇനി വരുന്നത് 'കരണ്ട്' വാഹനയുഗം
Feb 9, 2018, 12:11 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 09.02.2018) ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക അശോക് ലെയ്ലാന്ഡും സണ്‍ മൊബിലിറ്റിയും ആഗോള തലത്തില്‍ സഹകരിച്ചു പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ബസായ സര്‍ക്യൂട്ട് എസ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. സണ്‍ മൊബിലിറ്റിയുടെ സ്വാപ്പബിള്‍ സ്മാര്‍ട്ട് ബാറ്ററി ഉപയോഗിച്ചുള്ളതാണ് അശോക് ലെയ്ലാന്ഡിന്റെ ഈ ഇലക്ട്രിക് ബസ്.
നഗരങ്ങളിലെ പൊതു ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മേഖലയില്‍ ഏറെ സഹായകമാകുന്നതാണ് ഡിസൈന്‍ ഇന്‍ ഇന്ത്യാ, മെയ്ക്ക് ഇന്‍ ഇന്ത്യാ ശേഷികള്‍ക്ക് ഉദാഹരണമായി അവതരിപ്പിക്കുന്ന ഈ ബസ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവതരിപ്പിച്ചിട്ടുള്ള ഈ ബസിന് 25 മുതല്‍ 35 വരെ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാവും ഉണ്ടാകുക.
സാധാരണ ലിയോണ്‍ ബാറ്ററികളുടെ നാലിലൊന്നു മാത്രം ഭാരമുള്ള ചെറിയ സ്മാര്‍ട്ട് ബാറ്ററികളാവും ഇതില്‍ ഉപയോഗിക്കുക. നാലു മിനിറ്റില്‍ താഴെ മാത്രം എടുത്ത് സ്വാപിങോ റീ ഫ്യൂവലിങോ നടത്താനാവുന്ന ശേഷിയാണ് ഇതിന്റെ ആദ്യ പ്രദര്‍ശനത്തില്‍ അശോക് ലെയ്ലാന്ഡും സണ്‍ മൊബിലിറ്റിയും അവതരിപ്പിച്ചത്.
പൊതു ഗതാഗത രംഗത്ത് മാറ്റങ്ങള്‍ വരുത്താനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അശോക് ലെയ്ലാന്‍ഡ് മാനേജിങ് ഡയറക്ടര്‍ വിനോദ് കെ ദാസരി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Busines, Kochi, Kerala, News, Technology, Bus, Auto Expo 2018: Ashok Leyland Unveils Circuit-S Electric Bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.