ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്ടാവാന്‍ വരുന്നു ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) ഐഫോണിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ആപ്പിള്‍ അധികൃതര്‍ പുറത്തിറക്കിയ വാച്ചുകള്‍ അധികം വൈകാതെ ഇന്ത്യയിലും ലഭിക്കും. അടുത്ത ആഴ്ചയില്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇക്കോണമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനൊരുങ്ങുന്ന സ്മാര്‍ട്ട് വാച്ചുകളുടെ വില  25,000 മുതല്‍ 30,000 വരെയായിരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് വിപണികളിലെത്തിയ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളുടെ വില തുടക്കത്തില്‍ 23,000 രൂപയായിരുന്നു. 

രണ്ട് വ്യത്യസ്ത നിറങ്ങളിലും മൂന്ന് വ്യത്യസ്ത രൂപങ്ങളിലും ലഭ്യമായ ആപ്പിള്‍ വാച്ചുകള്‍ 24 വിപണികളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു. വളരെക്കാലം ഈടുനില്‍ക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് വാച്ച് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അധികൃതര്‍ അവകാശപ്പെടുന്നുണ്ട്.
ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്ടാവാന്‍ വരുന്നു ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍



Keywords:  New Delhi, India, Report, shop, Technology, Apple, Smart Watch, Variant, April
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia