അടിമുടി മാറി ഐ.ഒ.എസ് 7; ഐഫോണും ഐ പാഡും ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാംസംഗ് ഉയര്‍ത്തുന്ന വെല്ലുവിളി എതിരിടാന്‍ അടിമുടി മാറ്റവുമായി ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ പ്ളാറ്റ്ഫോമിന്‍െറ പുതിയ പതിപ്പ് ഐ.ഒ.എസ് 7 സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന ആപ്പിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കി. ഐഫോണ്‍, ഐപാഡ്, ഐപാഡ് മിനി, ഐ പോഡ് ടച്ച് എന്നിവ ഉപയോഗിച്ച് ശീലിച്ചവരെ ഒന്ന് വലക്കുംവിധമുള്ള പുതിയ പതിപ്പ് ഈ വര്‍ഷം തന്നെ പുറത്തിറങ്ങൂം. 2007ല്‍ പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണ് ഐ.ഒ.എസ് ഇത്രയേറെ മുഖം മിനുക്കലുകള്‍ നടത്തിയത്.
ഐക്കണുകള്‍ക്കും ആപ്ളിക്കേഷനുകള്‍ക്കും ഹോംസ്ക്രീനിനും വരെ പ്രതിയോഗികളില്‍ നിന്ന് വേറിട്ട മുഖം നല്‍കുന്നതാകും ഐ.ഒ.എസ് 7.

അര്‍ധ സുതാര്യമായ പാനലുകള്‍ക്കൊപ്പം മള്‍ട്ടി-ലയേര്‍ഡ് ലുക്കാണ് ഐഒഎസ് 7ന്. ഫോണിന്‍െറ ചലനത്തിന് അനുസരിച്ച് പ്രധാന സ്ക്രീനിലെ പശ്ചാത്തല ദൃശ്യങ്ങള്‍ മാറും. ഫോണ്‍ മോഷണം ചെറുക്കുന്നതിനുള്ള ആക്ടിവേഷന്‍ ലോക്ക് ഫീച്ചറാണ് പ്രധാന സവിശേഷത. ആപ്ളിക്കേഷനുകളുടെ ഓട്ടോമാറ്റിക്ക് അപ്ഡേഷനാണ് മറ്റൊരു സവിശേഷത. ആപ്പിളിന്‍െറ ക്ളൗഡ് സേവനമായ ഐ ക്ളൗഡില്‍ സൂക്ഷിക്കപ്പെടുന്ന വെബ്പാസ്വേഡുകളും മറ്റും ഒരാള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത ഗാഡ്ജറ്റുകള്‍ക്ക് ലഭ്യമാവുകയും ചെയ്യും.

അടിമുടി മാറി ഐ.ഒ.എസ് 7; ഐഫോണും ഐ പാഡും ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടുംസാംസംഗ് ഗ്യാലക്സിക്ക് വെല്ലുവിളിയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള എയര്‍ഡ്രോപ്പ് ( AirDrop ) ആണ് മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് ഒരേ മുറിയില്‍ ആപ്പിള്‍ സര്‍വീസുപയോഗിക്കുന്നവര്‍ക്ക് വലിയ ഫയലുകള്‍ കൈമാറാന്‍ കഴിയും. ഗ്യാലക്സി ഫോണുകള്‍ പരസ്പരം മുട്ടിച്ചാല്‍ ഫയലുകള്‍ കൈമാറാന്‍ സഹായിക്കുന്ന നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളി ഇതിലൂടെ മറികടക്കാമെന്നാണ് ആപ്പിളിന്‍െറ പ്രതീക്ഷ.

ഗൂഗിളിനോടുള്ള വൈരം കളയാത്ത ആപ്പിള്‍ ഐ.ഒ.എസ്7ല്‍ വെര്‍ച്വല്‍ സഹായിയായ ‘സിരി’യുടെ പ്രവര്‍ത്തനത്തിന് മൈക്രോസോഫ്റ്റിന്‍െറ സെര്‍ച്ച് എഞ്ചിനായ ബിംഗില്‍ നിന്നുള്ള ഫലങ്ങളാകും ഉപയോഗിക്കുക. ആപ്പിള്‍ മാപ്പിംഗ് സര്‍വീസ് ഡെസ്ക്ടോപ്പിലേക്കും ലാപ്പ്ടോപ്പിലേക്കും വ്യാപിപ്പിക്കുമെന്നും ആപ്പിള്‍ അധികൃതര്‍ ഡെവലപ്പ് മെന്‍റ് കോണ്‍ഫറന്‍സില്‍ അറിയിച്ചു. ഐഫോണ്‍ 4 മുതലുള്ളവക്ക് ഈ വര്‍ഷംതന്നെ ഐഒഎസ് 7 ലേക്ക് മാറാം. ഐപാഡ് 2 നും അതിന് ശേഷമുള്ള ഐപാഡ് മിനി ഉള്‍പ്പടെ വേര്‍ഷനുകള്‍ക്കും ഐപോഡ് ടച്ചിനും ഈ വേര്‍ഷന്‍ ലഭിക്കും. ഇന്‍റര്‍നെറ്റ് റേഡിയോ സര്‍വീസായ ഐട്യൂണ്‍സ് ആണ് മറ്റൊരു സവിശേഷത. വൈഫൈ നെറ്റ്വര്‍ക്കുകള്‍ ആട്ടോമാറ്റിക്കായി തെരഞ്ഞെടുത്ത് സ്വയം മാറാന്‍ കഴിവുള്ള വൈഫൈ ഹോട്ട് സ്പോട്ട് സംവിധാനവും ഐ.ഒ.എസ് 7ല്‍ ഉണ്ട്.

മള്‍ട്ടിടാസ്കിംഗ്, സ്ലൈഡ് അപ്പ് കണ്‍ട്രോള്‍,ത്രീഡി ഇന്‍റര്‍ഫേസ് എന്നിവയാണ് മറ്റു സവിശേഷതകള്‍.
എന്നാല്‍ പുനര്‍രൂപകല്‍പ്പന ആപ്പിളിന് വിന്‍ഡോസ് എട്ടിന്‍െറ ഗതി വരുത്തുമോയെന്ന സംശയവും ടെക് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നുണ്ട്. പരമ്പരാഗത ഡിസൈനില്‍ നിന്ന് മാറിയുള്ള രൂപകല്‍പ്പന ഉപഭോക്താക്കള്‍ക്ക്  പിടിക്കാഞ്ഞതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ബട്ടണ്‍ തിരിച്ചുകൊണ്ടുവരുന്നതടക്കം മാറ്റങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായിരുന്നു. അതുപോലെ ഏറെയായി ഐഫോണും ഐപാഡും ഉപയോഗിക്കുന്നവര്‍ക്ക് പുതിയ രൂപ കല്‍പ്പന പിടിക്കാതെ വന്നാല്‍ ഒരു തിരിഞ്ഞുനോട്ടത്തിന് ആപ്പിള്‍ സന്നദ്ധമാകുമോയെന്ന് കണ്ടുതന്നെ അറിയണം.

Summary: At it's Worldwide Developers Conference 2013, Apple unveiled the much anticipated new operating system for iPhones, the iOS 7. Apple CEO Tim Cook said that it is the biggest change to iOS since introduction of iPhone.The OS from Apple has completely redesigned flat icons. The iOS 7 has a new slideup control panel, new fonts, new icons and new translucent bars. iOS 7 boasts of a new card multitasking feature. It has a 3D interface. "When you tilt the phone, the perspective changes," claims Apple.

keyword: Apple, Worldwide Developers Conference, iOS 7.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia