കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

 


ADVERTISEMENT

കൊച്ചി : (www.kvartha.com 22.06.2017) കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി പണം തട്ടിയെന്ന കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

 കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

അംഗീകാരമില്ലാത്ത എഞ്ചിനീയറിംഗ് കോഴ്സ് നടത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മര്‍ക്കസിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കിലും കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും തിരൂരിലെ അക്കാഡമി ഓഫ് സിവില്‍ എഞ്ചിനിയേഴ്സാണ് മര്‍ക്കസ് കോളജില്‍ കോഴ്സുകള്‍ നടത്തുന്നതെന്നും കാന്തപുരത്തിന്റെ ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. ഹര്‍ജിക്കാരന് കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anticipatory bail for Kanthapuram, Kochi, Police, Case, Technology, Complaint, News, Students, High Court of Kerala, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia