അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകനായി ചുമതലയേറ്റു
Jan 22, 2013, 17:11 IST
ADVERTISEMENT
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകനായി ചുമതലയേറ്റു. ഇപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഉപദേശകനാണ് അദ്ദേഹം. ഐ.പി.എല്‍ ആറാം സീസണ്‍ മുതലാണ് കുംബ്ലെ മുംബൈയുടെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുന്നത്. ഐ.പി.എല്ലിലെ പ്രമുഖരായ മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുംബ്ലെ പ്രതികരിച്ചു.
2009 ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍ എത്തുമ്പോള്‍ കുംബ്ലെയായിരുന്നു ക്യാപ്റ്റന്‍. തൊട്ടടുത്തവര്‍ഷം തന്നെ ടീമിനെ സെമിഫൈനലിലും എത്തിച്ചു. ടീം അംഗം, ക്യാപ്റ്റന്‍, ഉപദേശകന്‍ എന്നീ നിലകളില്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ ഉണ്ടായിരുന്ന കാലം വളരെ ആസ്വദിച്ചുവെന്ന് കുംബ്ലെ പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയിട്ടുള്ള ഈ ലെഗ് സ്പിന്നര്‍ ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ്.
Keywords: Anil Kumble, Mumbai, Cricket, IPL, Bangalore, Royal Challengers, Technical, Karnataka, President, National, Anil Kumble to mentor Mumbai Indians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
