മൊബൈല്‍ മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ അടിച്ചുമാറ്റരുത്

 


ADVERTISEMENT

മുംബൈ: മൊബൈല്‍ മോഷ്ടാക്കള്‍ ഫോണ്‍ അടിച്ചുമാറ്റുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അത് സ്മാര്‍ട്ട് ഫോണ്‍ ആണെങ്കില്‍ ഇനി പിടിക്കപ്പെടുമെന്നുറപ്പ്. ഗൂഗിളിന്റെ പുതിയ സേവനമാണ് കള്ളന്‍മാര്‍ക്ക് തിരിച്ചടിയാകാന്‍ പോകുന്നത്. പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ കളഞ്ഞുപോയാല്‍ ഇനി ഗൂഗിള്‍ തന്നെ അത് കണ്ടുപിടിച്ചു തരും. പുതിയ വേര്‍ഷന്‍ 2.2 അടക്കം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

മൊബൈല്‍ മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ അടിച്ചുമാറ്റരുത്ഓഗസ്റ്റ് അവസാനത്തോടെ ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന ഈ സേവനം തികച്ചും സൗജന്യമായിരിക്കും. നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ നിരവധി മാര്‍ഗങ്ങളാണ് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍കൂടി ഉച്ചത്തില്‍ റിംഗ് ചെയ്യിക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും.
മൊബൈല്‍ മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ അടിച്ചുമാറ്റരുത്കാണാതായ ഫോണ്‍ അടുത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനും ഈ ഉച്ചത്തിലുള്ള റിംഗ് സഹായിക്കും. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ വെബ്‌സൈറ്റിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. വൈകാതെതന്നെ ഈ സേവനം ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തന്നെ ഗൂഗിള്‍ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി ഫോണ്‍ വളരെ അകലെയാണെങ്കില്‍ അത് ഒരു മാപ്പ് ഉപയോഗിച്ചു കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. ഫോണ്‍ ഓണ്‍ ആണെങ്കില്‍ ഈ മാപ്പ് ഉപയോഗിച്ച് വളരെയെളുപ്പം കണ്ടെത്താനാകും.

ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളിലെത്താതെ മായ്ച്ചു കളയാനും കഴിയും. നിലവില്‍ ആപ്പിളും വിന്‍ഡോസും തങ്ങളുടെ ഐഫോണ്‍ വിന്‍ഡോസ് ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്.

Summery: Google on Friday announced that it would offer a service to locate or securely wipe a lost Android phone by the end of this month. The service will be available to all Android phones running Android 2.2 or newer versions of the OS.The service will be called Android Device Manager and will be available for free. Apple and Microsoft offer similar services for iPhones and Windows Phones, respectively. Several security apps also offer similar feature for Android phones though the implementation is not as robust as it is on iPhone.

Keywords: Android phone, Lost, Google, Help, Locate, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia