കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 04.08.2018) കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി എളമക്കരയിലാണ് സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യബാങ്ക് ജീവനക്കാരനായ അജിത്താണ് അറസ്റ്റിലായത്.

ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉടമയറിയാതെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ് സ്ഥാപിച്ചുള്ള ഇത്തരം തട്ടിപ്പ് സംസ്ഥാനത്ത് ആദ്യമാണ്.

 കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തി; യുവാവ് അറസ്റ്റില്‍

അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയാണ് അറസ്റ്റിലായ അജിത്. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Keywords: Android App Fraud; Youth arrested in Kochi, Kochi, Arrested, Mobile Phone, Technology, Ambalapuzha, News, Police, Youth, Secret, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia