1.8 ലക്ഷം ടവറുകള്‍, 60,000 കോടി നിക്ഷേപം, കുതിച്ചു ചാടി എയര്‍ടെല്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 10.04.2017) മൊബൈല്‍ സേവന രംഗത്ത് ആഗോള നിലയില്‍ തന്നെ വന്‍ കുതിച്ചുചാട്ടം സാധ്യമാക്കി ഭാരതി എയര്‍ടെല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൊബൈല്‍ സേവന വിതരണ ശൃംഖല ഇരട്ടിയിലധികം വര്‍ധിപ്പിച്ചാണ് ഭാരതി എയര്‍ടെല്‍ ആഗോള തലത്തില്‍ തന്നെ വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിച്ചത്.

ഇന്ത്യയിലുള്‍പ്പെടെ ലോകത്തെമ്പാടും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 18,0000 ടവറുകള്‍ സ്ഥാപിച്ചാണ് മൊബൈല്‍ സേവന വിതരണ രംഗത്ത് ഭാരതി എയര്‍ടെല്‍ മുന്നേറിയത്. രണ്ട് പതിറ്റാണ്ട് നീണ്ട എയര്‍ടെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെ നേടിയ വളര്‍ച്ചയ്ക്ക് തുല്യമാണിത്. 2015 നവംബറില്‍ എയര്‍ടെല്‍ ഇന്ത്യയൊട്ടാകെ മൊബൈല്‍ സേവന വിതരണ ശൃംഖല വലുതാക്കാന്‍ പ്രത്യേക പദ്ധതികള്‍ എയര്‍ടെല്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് അവസാന മൂന്ന് വര്‍ഷങ്ങളില്‍ കമ്പനി നടത്തിയത്.

1.8 ലക്ഷം ടവറുകള്‍, 60,000 കോടി നിക്ഷേപം, കുതിച്ചു ചാടി എയര്‍ടെല്‍

ആഗോള അടിസ്ഥാനത്തില്‍ മൊബൈല്‍ സേവന വിന്യാസവും എട്ട് മടങ്ങിലധികം വര്‍ധിപ്പിച്ച ഭാരതി എയര്‍ടെല്‍ 22 ടെലികോം സര്‍ക്കിളുകളിലും 4ജി, 3ജി സേവനങ്ങളുടെ വേഗതയും വര്‍ധിപ്പിച്ചു. 14,500 കിലോമീറ്ററിലധികം ദൂം ഫൈബര്‍ ശൃംഖല വികസിപ്പിച്ച് ഇന്ത്യയുടെ തന്നെ ഫൈബര്‍ ശൃംഖലയുടെ നട്ടെല്ലായതിനൊപ്പം 3,666 ഫൈബര്‍ പിഒപി നോഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍ ശൃംഖലയുടെ ഡയറക്ടര്‍ അഭയ് സവര്‍ഗോയങ്കര്‍, ഇന്ത്യയിലെ വാര്‍ത്താ വിനിമയ ശൃംഖലയുടെ വളര്‍ച്ചയുടെ മുന്‍നിരയിലാണ് എയര്‍ടെല്ലെന്ന് പറഞ്ഞു.

മൊബൈല്‍ ടവറുകളുടെ വിന്യാസത്തിലുണ്ടായിരിക്കുന്ന ഈ റെക്കോഡ് വളര്‍ച്ച ഡിജിറ്റല്‍ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന രാജ്യത്തിന് ഏറ്റവും അഭിമാനകരമായ നേട്ടമാണ്. സ്‌പെക്ട്രത്തിന്റെ പരിധിയില്‍ ഇത് വലിയ മാറ്റം സൃഷ്ടിക്കുമെന്നും എയര്‍ടെല്ലിന്റെ രാജ്യത്തെ വളര്‍ച്ചയ്ക്ക് ഇത് കരുത്താകുമെന്നും, അസാമാന്യമായ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ഞങ്ങളുടെ പങ്കാളികളായവരെയെല്ലാം ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

ഊക്ല ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള മൊബൈല്‍ ശൃംഖലയായി തെരഞ്ഞെടുത്തിരിക്കുന്നതും എയര്‍ടെല്ലിനെയാണ്. സഞ്ചാര ആപ്ലിക്കേഷനായ റെയില്‍ യാത്രിയും ഇന്ത്യയിലെ ഏറ്റവും വിശാലമായ നെറ്റ് വര്‍ക്ക് എന്ന് പറഞ്ഞത് ഭാരതി എയര്‍ടെല്ലിനെയാണ്.

Also Read:
പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Airtel doubles network deployment, capacity to boost data growth, New Delhi, Mobil Phone, Investment, News, Automobile, Business, Technology.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia