ജിയോയ് ക്ക് തിരിച്ചടി, പുതിയ വരിക്കാരെ നേടുന്നതില്‍ എയര്‍ടെല്‍ മുന്നില്‍
May 24, 2017, 13:27 IST
ADVERTISEMENT
മുംബൈ: (www.kvartha.com 24.05.2017) ടെലികോം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഭാരതി എയര്‍ടെല്‍ ഏപ്രില്‍ മാസം 2.85 മില്യണ്‍ മൊബീല്‍ ഫോണ്‍ വരിക്കാരെ നേടിയതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ് സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു.
സെല്ലുലാര്‍ ഓപ്പറേറ്റേഴ് സ് അസോസിയേഷന്‍ ഇന്ത്യ നല്‍കുന്ന കണക്കനുസരിച്ച് ഏപ്രിലില്‍ 7,50,000 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഇന്ത്യ നേടിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 209.82 മില്യണിലേക്ക് ഉയര്‍ന്നു. ഇതേ കാലയളവില്‍ ഇന്ത്യന്‍ ടെലികോം രംഗത്തെ മൂന്നാമനായ ഐഡിയ സെല്ലുലാര്‍ 680,000 വരിക്കാരെയാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ഇതോടെ കമ്പനിക്ക് 196.05 മില്യണ്‍ വരിക്കാരെ നേടാനായി. അസോസിയേഷനില്‍ നിന്നുള്ള കണക്ക് പ്രകാരം വരിക്കാരുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതി എയര്‍ടെലാണ് ഇന്ത്യന്‍ വിപണിയില്‍ നേതൃസ്ഥാനത്തുള്ളത്. വിപണിയില്‍ 29.6 ശതമാനം ഉപഭോക്തൃ പങ്കാളിത്തമാണ് എയര്‍ടെലിനുള്ളത്.
ടെലികോം കമ്പനികളുടെ ഉപഭോക്തൃ അടിത്തറ വികസിക്കുന്നതിന്റെയും പുതിയ തലത്തിലേക്ക് ഉയരുന്നതിന്റെയും സൂചനയാണ് വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച അടയാളപ്പെടുത്തുന്നതെന്നാണ് സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യു അഭിപ്രായപ്പെട്ടത്.ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 934.58 മില്യണ്‍ മൊബീല്‍ വരിക്കാരാണുള്ളത്. മാര്‍ച്ച് മാസം വരെ ജിയോ നേടിയ 108.68 മില്യണ്‍ വരിക്കാരുടെ എണ്ണവും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.
കിഴക്കന്‍ ഉത്തര്‍പ്രദേശ് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്് പ്രകാരവും ഏറ്റവും വലിയ ടെലികോം സര്‍ക്കിള്‍ ആയി തുടരുന്നത്. 82.5 മില്യണ്‍ മൊബീല്‍ വരിക്കാരാണ് ഈ മേഖലയിലുള്ളത്. 78.8 മില്യണ്‍ വരിക്കാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപുറകെ 76.2 മില്യണ്‍ വരിക്കാരുമായി ബീഹാര്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം സര്‍ക്കിള്‍ എന്ന സ്ഥാനം കൈയ്യടക്കി. മാര്‍ച്ചില്‍ ജിയോ 5.8 മില്യണ്‍ വരിക്കാരെ നേടിയതായി യുബിഎസ് സെക്യൂരിറ്റീസ് ഏഷ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രായ് നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ജിയോ കൂട്ടിച്ചേര്‍ത്ത ഉപയോക്താക്കളുടെ എണ്ണം 20.3 മില്യണ്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ജനുവരിയില്‍ ഇത് 18.5 മില്യണിലേക്കും ഫെബ്രുവരിയില്‍ 12.2 മില്യണിലേക്കും ഇടിഞ്ഞു.
ഏപ്രില്‍ മുതല്‍ ജിയോ നിരക്ക് ഈടാക്കി തുടങ്ങിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച നിര്‍ണായകമായിരിക്കും. ഇന്ത്യന്‍ മൊബീല്‍ വിപണിയില്‍ എയര്‍ടെല്‍ തന്നെ ആധിപത്യമുറപ്പിക്കുമെന്നാണ് ഈ രംഗത്തെ മൊത്തം പ്രവണതകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് വിപണി വിദഗ് ധര്‍ വിലയിരുത്തുന്നു.
ഇതോടെ ഭാരതി എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 276.5 മില്യണായി വര്‍ധിച്ചിട്ടുണ്ടെന്നും സിഒഎഐ പറഞ്ഞു. അതേസമയം, മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് കമ്പനിയുടെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോ മുന്‍ മാസങ്ങളെ അപേക്ഷിച്ച് വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ തിരിച്ചടി നേരിട്ടതായി യുബിഎസ് സെക്യൂരിറ്റീസ് ഏഷ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സെല്ലുലാര്‍ ഓപ്പറേറ്റേഴ് സ് അസോസിയേഷന്‍ ഇന്ത്യ നല്‍കുന്ന കണക്കനുസരിച്ച് ഏപ്രിലില്‍ 7,50,000 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഇന്ത്യ നേടിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 209.82 മില്യണിലേക്ക് ഉയര്‍ന്നു. ഇതേ കാലയളവില്‍ ഇന്ത്യന്‍ ടെലികോം രംഗത്തെ മൂന്നാമനായ ഐഡിയ സെല്ലുലാര്‍ 680,000 വരിക്കാരെയാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ഇതോടെ കമ്പനിക്ക് 196.05 മില്യണ്‍ വരിക്കാരെ നേടാനായി. അസോസിയേഷനില്‍ നിന്നുള്ള കണക്ക് പ്രകാരം വരിക്കാരുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതി എയര്‍ടെലാണ് ഇന്ത്യന്‍ വിപണിയില്‍ നേതൃസ്ഥാനത്തുള്ളത്. വിപണിയില്‍ 29.6 ശതമാനം ഉപഭോക്തൃ പങ്കാളിത്തമാണ് എയര്‍ടെലിനുള്ളത്.
ടെലികോം കമ്പനികളുടെ ഉപഭോക്തൃ അടിത്തറ വികസിക്കുന്നതിന്റെയും പുതിയ തലത്തിലേക്ക് ഉയരുന്നതിന്റെയും സൂചനയാണ് വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച അടയാളപ്പെടുത്തുന്നതെന്നാണ് സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യു അഭിപ്രായപ്പെട്ടത്.ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 934.58 മില്യണ്‍ മൊബീല്‍ വരിക്കാരാണുള്ളത്. മാര്‍ച്ച് മാസം വരെ ജിയോ നേടിയ 108.68 മില്യണ്‍ വരിക്കാരുടെ എണ്ണവും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.
കിഴക്കന്‍ ഉത്തര്‍പ്രദേശ് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്് പ്രകാരവും ഏറ്റവും വലിയ ടെലികോം സര്‍ക്കിള്‍ ആയി തുടരുന്നത്. 82.5 മില്യണ്‍ മൊബീല്‍ വരിക്കാരാണ് ഈ മേഖലയിലുള്ളത്. 78.8 മില്യണ്‍ വരിക്കാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപുറകെ 76.2 മില്യണ്‍ വരിക്കാരുമായി ബീഹാര്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം സര്‍ക്കിള്‍ എന്ന സ്ഥാനം കൈയ്യടക്കി. മാര്‍ച്ചില്‍ ജിയോ 5.8 മില്യണ്‍ വരിക്കാരെ നേടിയതായി യുബിഎസ് സെക്യൂരിറ്റീസ് ഏഷ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രായ് നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ജിയോ കൂട്ടിച്ചേര്‍ത്ത ഉപയോക്താക്കളുടെ എണ്ണം 20.3 മില്യണ്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ജനുവരിയില്‍ ഇത് 18.5 മില്യണിലേക്കും ഫെബ്രുവരിയില്‍ 12.2 മില്യണിലേക്കും ഇടിഞ്ഞു.
ഏപ്രില്‍ മുതല്‍ ജിയോ നിരക്ക് ഈടാക്കി തുടങ്ങിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച നിര്‍ണായകമായിരിക്കും. ഇന്ത്യന്‍ മൊബീല്‍ വിപണിയില്‍ എയര്‍ടെല്‍ തന്നെ ആധിപത്യമുറപ്പിക്കുമെന്നാണ് ഈ രംഗത്തെ മൊത്തം പ്രവണതകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് വിപണി വിദഗ് ധര്‍ വിലയിരുത്തുന്നു.
Also Read:
കലക്ടറേറ്റ് ഉപരോധം; ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ്-ബി ജെ പി-ലീഗ് നേതാക്കളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Airtel adds 2.85 million subscribers in April, slowdown in Jio additions, Mumbai, News, Technology, Automobile, Mobil Phone, Application, Maharashtra, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.