സാങ്കേതിക തകരാര്‍ എയര്‍ ഇന്ത്യാവിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി

 


ADVERTISEMENT

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ 9.50 ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. എയര്‍ ഇന്ത്യയുടെ  ഐഎക്‌സ് 549 വിമാനമാണ്  കണ്‍ട്രോള്‍ പാനലില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് നിലത്തിറക്കിയത്.

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ അപകട സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കാനായി ഇന്ധനം കടലില്‍ ഒഴുക്കികളഞ്ഞു. ഇതിനായി ഒരു മണിക്കൂറോളം കടലിനു മുകളിലൂടെ പറന്ന വിമാനം പതിനൊന്നരയോടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സാങ്കേതിക തകരാര്‍ എയര്‍ ഇന്ത്യാവിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കിഅപകടസാഹചര്യം നേരിടാനായി ഫയര്‍ഫോഴ്‌സും ആംബുലന്‍സുമടക്കം എയര്‍പോര്‍ട്ടില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന നൂറിലധികം വരുന്ന യാത്രക്കാരെ പിന്നീട് സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റി. ഇവരെ ശനിയാഴ്ച പുലര്‍ച്ചെ 3.30 നുള്ള പ്രത്യേക വിമാനത്തില്‍ മസ്‌കറ്റില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ
അധികൃതര്‍ അറിയിച്ചു.

Keywords:  Air India, Flight, Thiruvananthapuram, Technology, Passengers, Hotel, Kerala, National News, World News,Inter National News, Business News, Health News, Gold News, Educational News, Sports News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia