അഡോബ് സോഫ്റ്റ്വെയറുകള്‍ക്ക് ഇനി ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗൂഗിളിനും നെറ്റ്സ്യൂട്ടിനും സെയില്‍സ് ഫോഴ്സ്.കോമിനും പിന്നാലെ അഡോബും തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ ക്ളൗഡ് അധിഷ്ഠിത സാങ്കേതികതയിലേക്ക് മാറ്റുന്നു. ഫോട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും ഫ്ളാഷും ഇന്‍ ഡിസൈനും ഡ്രീംവീവറുമടങ്ങുന്ന സോഫ്റ്റ്വെയര്‍ പാക്കേജ് ജൂണ്‍ 17 മുതല്‍ ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകുമെന്ന് കമ്പനി വക്താവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡിസൈനര്‍മാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ക്രിയേറ്റീവ് സ്യൂട്ട്.

പരമ്പരാഗത സോഫ്റ്റ്വെയറുകളില്‍ നിന്ന് ഭിന്നമായി ഉപയോഗിക്കുന്നതിന് മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് ക്ളൗഡ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ പാക്കേജുകളുടെ പ്രത്യേകത.

2599 ഡോളര്‍ വില മതിക്കുന്ന ക്രിയേറ്റീവ് സ്യൂട്ട് പാക്കേജിന്‍െറ ഒരുമാസത്തെ ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷന്‍ നിരക്ക് 74.99 ഡോളറാണ്. ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ളവരാണെങ്കില്‍ പ്രതിമാസം 49.99 ഡോളര്‍ വീതം നല്‍കിയാല്‍ മതി. അപ്ഡേറ്റുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ലഭ്യമാകൂവെന്ന് കമ്പനി വക്താവ് അറിയിച്ചു.

സോഫ്റ്റ്വെയര്‍ പാക്കേജ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുമെങ്കിലും പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാകില്ല.
അഡോബ് സോഫ്റ്റ്വെയറുകള്‍ക്ക് ഇനി ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷന്‍ Summary: Adobe Systems Inc said upgrades for its flagship software package, which includes Photoshop, Illustrator and Flash, would be available only through online subscriptions, effective immediately.
Adobe is the latest traditional software company to make a big bet on the cloudbased subscription model pioneered by companies such as Salesforce.com Inc, NetSuite Inc and Google Inc.
Subscription models bring in less money upfront as payment is spread over the entire period of use unlike traditional packaged software, but typically ensure more predictable recurring revenue.

Keyword: Adobe Systems, Flagship software package, Creative suit, online subscriptions
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia