എയ്‌സര്‍ ഐക്കോണിയ W3 ഇന്ത്യയിലെത്തി

 


ADVERTISEMENT

വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം അടങ്ങിയ ലോകത്തിലെ ആദ്യ 8.1 ഇഞ്ച് ടാബ്ലെറ്റ് ഏയ്‌സര്‍ ഐക്കോണിയ W3 ഇന്ത്യയിലെത്തി. മൈക്രോസോഫ്റ്റ് ഓഫീസ് ഹോമും സ്റ്റുഡന്റ് 2013ഉം പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ഐക്കോണിയ എന്തിനും ഏതിനും വിന്‍ഡോസ് ആശ്രയിക്കുന്നവര്‍ക്കായുള്ള ടാബ്ലെറ്റാണെന്ന് ഏയ്‌സര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മൈക്കല്‍ ബിര്‍കിന്‍ പത്രകുറിപ്പില്‍ പറഞ്ഞു.

540 ഗ്രാം ഭാരമുള്ള ഐക്കോണിയയുടെ കനം 11.35 മില്ലിമീറ്റര്‍ ആണ്. 1.8 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ഇന്റല്‍ ആറ്റം Z2760 പ്രോസസര്‍ ആണ് കരുത്ത്. രണ്ട് ജി.ബി റാമും ഉണ്ട്. എല്‍.ഇ.ഡി ബാക്ക് ലൈറ്റ് ഡിസ്പ്‌ളേയോട് കൂടിയ സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1280 ഃ 800 ആണ്. രണ്ട് വശത്തും രണ്ട് മെഗാപിക്‌സല്‍ ക്യാമറകളുള്ള ടാബിന് എട്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

എയ്‌സര്‍ ഐക്കോണിയ W3 ഇന്ത്യയിലെത്തിടി.വിയുമായോ, പ്രൊജക്ടറുമായോ കണക്ട് ചെയ്യാന്‍ എച്ച്.ഡി.എം.ഐ. പോര്‍ട്ടും വൈഫൈ കണക്ടിവിറ്റിയും ഉണ്ട്. 32 ജി.ബി, 64 ജി.ബി മോഡലുകളില്‍ ലഭ്യമായ ഐക്കോണിയയില്‍ വേണമെങ്കില്‍ 32 ജി.ബി മെമ്മറി കൂടി വര്‍ധിപ്പിക്കാം. 30,499 രൂപ വിലയിട്ടിരിക്കുന്ന മോഡല്‍ ചുരുങ്ങിയ സമയത്തേക്ക് 27,999 രൂപക്ക് ലഭിക്കും.

Summary: Acer today unveiled the Acer Iconia W3, the world’s first 8.1inch tablet running Windows 8. The tablet comes with With Microsoft Office Home & Student 2013 preinstalled for no additional cost.
The Acer Iconia W3 was introduced at a press event at Computex along with including the new Acer Aspire S7 and S3 Ultrabooks as well as the Liquid S1 phablet.
“With the Iconia W3, Acer is giving those who create, read, work and play in the Windows environment a device they can hold in one hand that does it all,” said Michael Birkin, Acer Chief Marketing Officer.
The Iconia W3’s weighs 540 grams and is 11.35 mm thin. The new tablet is powered by an Intel Atom Z2760 processor clocked at 1.8 GHz. The Acer Iconia W3 provides up to 8 hours of battery life according to the company.

Keyword: Acer, Iconia W3, Windows tablet, 8.1 inch
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia