സാംസങ് ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ് എന്നിവ ഇന്ത്യയിലെത്തി
Apr 20, 2017, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.04.2017) രൂപകല്‍പ്പന, പ്രവര്‍ത്തനം, ഉപഭോക്താക്കളുടെ സൗകര്യം എന്നിവയുടെ കാര്യത്തില്‍ അനന്തമായ സാധ്യതകള്‍ തുറന്നു കൊണ്ട് സാംസങ് ഇലക്ട്രോണിക്സിന്റെ ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ് എന്നീ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ് അഞ്ചു മുതല്‍ തെരഞ്ഞെടുത്ത ചെറുകിട ഷോപ്പുകളില്‍ ലഭ്യമാകുന്ന ഇവ മുന്‍കൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തികച്ചും ആകര്‍ഷകമായ ഇന്‍ഫിനിറ്റി ഡിസ്പ്ലേ, ഐറീസ് സ്കാനര്‍ ഉള്‍പ്പെടെയുള്ള സവിശേഷമായ ബയോമെട്രിക് സുരക്ഷ, സാംസങ് പേ, ഏറ്റവും മികച്ച ലോ ലൈറ്റ് ക്യാമറ തുടങ്ങിയവയെല്ലാം ഈ പതാക വാഹക സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളാണ്. അതിശയിപ്പിക്കുന്ന ബെസെല്‍ലെസ് ഡ്യൂവല്‍ എഡ്ജ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ വഴി സ്മാര്‍ട്ട് ഫോണുകളുടെ സ്റ്റൈലിന്റെ ഭാവി പുനര്‍നിര്‍ണയം ചെയ്യുന്നവയാണ് ഈ ഫോണുകള്‍. തികച്ചും സിനിമ കാണുന്ന അനുഭവമായിരിക്കും ഇതിലൂടെ ലഭിക്കുക. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള മൊബൈല്‍ പെയ്മെന്റ് സംവിധാനമായ സാംസങ് പേയും ഇതോടൊപ്പമുണ്ടാകും. ഏറ്റവും മികച്ച ലോ ലൈറ്റ് ക്യാമറയും ബിക്സ് ബി പേഴ്സണല്‍ അസിസ്റ്റന്റും ഇതിന്റെ സവിശേഷതകളില്‍ പെടും.
ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അര്‍ത്ഥവത്തായ കണ്ടുപിടുത്തങ്ങളും ആകര്‍ഷകമായ രൂപകല്‍പ്പനകളും സൃഷ്ടിച്ച സാംസങ് പാരമ്പര്യത്തില്‍ അധിഷ്ഠിതമായാണ് ഗാലക്സി എസ്8 നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ബെസെല്‍ലെസ് രൂപകല്‍പ്പനയും 18 ശതമാനം അധികം സ്ക്രീനും, ബട്ടണുകളോ, പരുപരുത്ത കോണുകളോ ഇല്ലാത്ത, സുഗമമായ പ്രതലം തുടര്‍ച്ചയായുള്ള ഒരു അനുഭവം പ്രദാനം ചെയ്യുന്നു. ഗാലക്സി എസ് 8 ന് 5.8 ഇഞ്ചും ഗാലക്സി എസ്8 പ്ലസിന് 6.2 ഇഞ്ചുമാണ് ഡിസ്പ്ലേ ലഭ്യമാകുക.ഒതുക്കത്തില്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള രൂപകല്‍പ്പനയുള്ള ഇവ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് അഞ്ചുമായാണ് എത്തുന്നത്.

തങ്ങളുടെ മെയ്ക്ക് ഫോര്‍ ഇന്ത്യാ പ്രതിജ്ഞയ്ക്ക് അനുസൃതമായാണ് ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ് എന്നിവ അവതരിപ്പിക്കുന്നതെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യാ പ്രസിഡന്റും സി.ഇ.ഒ.യുമായ എച്ച്. സി. ഹോങ് പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളുടെ ശക്തി ഉപഭോക്താക്കളെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടു പോകുമെന്നും പുതിയ മൊബൈല്‍ ജീവിതത്തിലേക്കുള്ള വാതില്‍ അവര്‍ക്കു തുറന്നു കൊടുക്കുമെന്നും സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി ചൂണ്ടിക്കാട്ടി.
അടുത്തിടെ പുറത്തിറക്കിയ സാംസങ് പേയുമായാണ് ഈ ഫോണുകള്‍ എത്തുന്നത്. സാംസങ് പേ വിസ, മാസ്റ്റര്‍ കാര്‍ഡ്. അമേരിക്കന്‍ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ. കാര്‍ഡ്സ്, സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
ഗാലക്സി എസ്8 മിഡ്നൈറ്റ് ബ്ലാക്ക്, മാപ്പിള്‍ ഗോള്‍ഡ് തുടങ്ങിയ നിറങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ ഗാലക്സി എസ്8 പ്ലസ് കോറല്‍ ബ്ലൂ അടക്കമുള്ളവയിലും ലഭിക്കും. ഗാലക്സി എസ്്8 57,900 രൂപയ്ക്കും ഗാലക്സി എസ്8 പ്ലസ് 64,900 രൂപയ്ക്കുമാണ് മെയ് അഞ്ചു മുതല്‍ ഇന്ത്യയില്‍ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ ലഭ്യമാകുക. സാംസങ് ഷോപ്പിലും ഫ് ളിപ്കാര്‍ട്ടിലും ഇതു ലഭ്യമായിരിക്കും. ഏപ്രില്‍ 19 മുതല്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് കണ്‍വര്‍ട്ടബിള്‍ വയര്‍ലെസ് ചാര്‍ജര്‍ സൗജന്യമായി ലഭിക്കും. ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ് ഉപഭോക്താക്കള്‍ക്ക് ജിയോ നെറ്റ് വര്‍ക്കില്‍ ഇരട്ടി ഡാറ്റാ ആനുകൂല്യവും ലഭ്യമാണ്.
Also Read:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
അടുത്തിടെ പുറത്തിറക്കിയ സാംസങ് പേയുമായാണ് ഈ ഫോണുകള്‍ എത്തുന്നത്. സാംസങ് പേ വിസ, മാസ്റ്റര്‍ കാര്‍ഡ്. അമേരിക്കന്‍ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ. കാര്‍ഡ്സ്, സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
ഗാലക്സി എസ്8 മിഡ്നൈറ്റ് ബ്ലാക്ക്, മാപ്പിള്‍ ഗോള്‍ഡ് തുടങ്ങിയ നിറങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ ഗാലക്സി എസ്8 പ്ലസ് കോറല്‍ ബ്ലൂ അടക്കമുള്ളവയിലും ലഭിക്കും. ഗാലക്സി എസ്്8 57,900 രൂപയ്ക്കും ഗാലക്സി എസ്8 പ്ലസ് 64,900 രൂപയ്ക്കുമാണ് മെയ് അഞ്ചു മുതല്‍ ഇന്ത്യയില്‍ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ ലഭ്യമാകുക. സാംസങ് ഷോപ്പിലും ഫ് ളിപ്കാര്‍ട്ടിലും ഇതു ലഭ്യമായിരിക്കും. ഏപ്രില്‍ 19 മുതല്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് കണ്‍വര്‍ട്ടബിള്‍ വയര്‍ലെസ് ചാര്‍ജര്‍ സൗജന്യമായി ലഭിക്കും. ഗാലക്സി എസ്8, ഗാലക്സി എസ്8 പ്ലസ് ഉപഭോക്താക്കള്‍ക്ക് ജിയോ നെറ്റ് വര്‍ക്കില്‍ ഇരട്ടി ഡാറ്റാ ആനുകൂല്യവും ലഭ്യമാണ്.
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Samsung Galaxy S8, S8+ Launched in India Starting at Rs 57,900, Kochi, Business, News, Mobil Phone, Protection, Technology, Kerala, Automobile.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.