ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സാംസങ് ഉള്‍പ്പെടെ 8 സ്മാര്‍ട്ട് ഫോണുകള്‍ക്ക് കുത്തനെ വിലകുറച്ചു
Feb 17, 2015, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 17/02/2015) പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെന്ന ചിന്ത മനസില്‍ കടന്നു കൂടിയാല്‍ ഉപഭോക്താവിനെ ആദ്യം വലയ്ക്കുന്നത് ആ ഫോണ്‍ തന്റെ കൊക്കിലൊതുങ്ങുന്നതാണോ എന്ന ചിന്തയായിരിക്കും. വിലവര്‍ധന പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ എന്ന മോഹത്തിനു മുന്നില്‍ വിലങ്ങുതടിയായി തീര്‍ന്നേക്കാം.
ഇങ്ങനെ സ്മാര്‍ട്ട്‌ഫോണിന്റെ ഉയര്‍ന്ന വിലയ്ക്കു മുന്നില്‍ മോഹങ്ങള്‍ അടിയറവ് വയ്‌ക്കേണ്ടി വരുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഫോണിന്റെ വിലകള്‍ വെട്ടിക്കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ചില കമ്പനികള്‍.
ഇതില്‍ പ്രധാനവും അവിശ്വനീയവുമായ ഒരു വിലക്കുറവാണ് സാംസങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. 2013ല്‍ ലോഞ്ച് ചെയ്യുന്ന വേളയില്‍ 41,500 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി എസ് 4ന്റെ ഇപ്പോഴത്തെ വില 17,999 രൂപയാണ്. ഇതിനു പുറമേ ആന്‍ഡ്രോയ്ഡിന്റെ ലേറ്റസ്റ്റ് വേര്‍ഷനും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 5 ഇഞ്ച് സ്‌ക്രീനും, 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 13 എം പി ക്യാമറയും 2 എംപി മുന്‍ക്യാമറയുമാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍.
സാംസങ് ഗ്യാലക്‌സി എസ് 4നു പുറമേ മറ്റു ചില സ്മാര്‍ട്ട് ഫോണുകള്‍ക്കും വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വില കുറച്ച് വിപണിയിലെത്തി ചേര്‍ന്നിരിക്കുന്ന 7 സ്മാര്‍ട്ടുഫോണുകള്‍ നമുക്ക് പരിചയപ്പെടാം
1. മോട്ടറോള മോട്ടോ ഇ
മോട്ടറോളയുടെ ആദ്യ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ മോട്ടറോള മോട്ടോ ഇയ്ക്ക് ഇന്ത്യയില്‍ വില കുറച്ചിരിക്കുകയാണ് അധികൃതര്‍. ഫഌപ് കാര്‍ട്ട് വഴി ലഭ്യമാവുന്ന ഈ ഫോണിന്റെ ഇപ്പോഴത്തെ വില 5,999 രൂപയാണ്. യഥാര്‍ത്ഥ വിലയായ 6,999 രൂപയില്‍ നിന്ന് 1,000 രൂപ കുറച്ച് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഈ ഫോണ്‍ സ്വന്തമാക്കാം.
960*540 റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള മോട്ടോ ഇയുടേത്. ഡ്യുവല്‍ സിം ഫോണായ ഇത് ആന്‍ഡ്രോയ്്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നുമുണ്ട്. 1 ജിബി റാമും 4 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയും ഇതിന്റെ പ്രത്യേകതയാണ്. മോട്ടറോളയുടെ മറ്റു സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി മൈക്രോ എസ് ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. 5 എം പി പിന്‍ ക്യാമറയുള്ള ഈ ഫോണിന്റെ പോരായ്മകളായി ചൂണ്ടി കാണിക്കാന്‍ പറ്റുന്നത് മുന്‍ ക്യാമറ, ലെഡ് ഫ്ഌഷ് എന്നിവയുടെ അഭാവം മാത്രമാണ്
2. മോട്ടറോള മോട്ടോ എക്‌സ്
മോട്ടറോള എക്‌സ് ഗണത്തില്‍ രണ്ടാമനായ മോട്ടോ എക്‌സ് യഥാര്‍ത്ഥ വിലയില്‍ നിന്ന് 2000 രൂപ കുറച്ച് 29,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ തടിയോടും ലെതറോടും കൂടിയ പിറകുവശമുള്ള മോഡലിന് 31,999 രൂപയാണ് ഈടാക്കുന്നത്. 5.2 ഇഞ്ച് ഹൈഡിസ്‌പ്ലേ, മെറ്റല്‍ ഫ്രൈം, 2.5 ജിഗാഹെര്‍ട്ട്‌സ് ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍, 801 ക്വാഡ് കോര്‍ പ്രോസസര്‍, 2 ജിബി റാം, 144 ഗ്രാം തൂക്കം എന്നിവ ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ്.
3. സാംസങ് ഗ്യാലക്‌സി ആല്‍ഫാ
വലിയ രീതിയിലുള്ള വിലക്കുറവാണ് സാംസങ് കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ് മെറ്റല്‍ ബോഡിയോടു കൂടി പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി ആല്‍ഫ 26,990 രൂപയ്ക്ക് സ്‌നാപ് ഡീലില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്. 39,990 രൂപയാണ് ആദ്യഘട്ടത്തില്‍ ഈ ഫോണിന്റെ വില.
മെറ്റല്‍ ഫ്രൈമോടു കൂടിയ കോംപാക്ട് ബോഡി, വളഞ്ഞ അരികുവശങ്ങള്‍, മൃദുവായ പിറകുവശത്തെ കവര്‍, 115 ഗ്രാം തൂക്കം, 4.7 ഇഞ്ച് ഹൈ അമോലെഡ് ഡിസ്‌പ്ലേ, 2 ജിബി റാം, 1.8, 1.3 ജിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍,
4. യോട്ടഫോണ്‍
ഇരട്ടസ്‌ക്രീനോടു കൂടിയ യോട്ട സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ വിലക്കുറില്‍ ഇനി ഫഌപ് കാര്‍ട്ടില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്. തുടക്കത്തില്‍ 23,499 രൂപയുണ്ടായിരുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ ഫഌപ് കാര്‍ട്ടിലെ ഇന്നത്തെ വില 12,999 രൂപയാണ്.
4.3 ഇഞ്ച് എല്‍ സി ഡി ഡിസ്‌പ്ലേ, 1280*720 പിക്‌സല്‍, 640*360 പിക്‌സലുകളോടു കൂടിയ 4.3 ഇഞ്ച് ഇരു സ്‌ക്രീനുകള്‍, ഇ-ഇങ്ക് പാനല്‍, 1.7 ജിഗാഹെര്‍ട്ട്‌സ് ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 13 എം പി റയര്‍ ക്യാമറ, 1 എം പി മുന്‍ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍
5. സാംസങ് ഗ്യാലക്‌സി ഗ്രാന്റ് ടൂ
സാംസങ്ങിന്റെ ഫാബ്ലെറ്റ് ഗണത്തില്‍പ്പെട്ട സാംസങ്ങ് ഗ്യാലക്‌സി ഗ്രാന്റ് ടൂവിന് തുടക്കത്തില്‍ 24,890 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ സാംസങ്ങിന്റെ ഓഫിഷ്യല്‍ സ്റ്റോര്‍ റൂമുകളില്‍ നിന്നും 16,990 രൂപയ്ക്കും മറ്റു ചെറുകിട ഓണ്‍ലൈന്‍ വില്‍പനക്കാരില്‍ നിന്നും 15,000 രൂപയ്ക്കും സ്വന്തമാക്കാം.
വിജയകരമായി വിറ്റഴിക്കപ്പെട്ട ഗ്യാലക്‌സി ഗ്രാന്റ്ടൂ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5.25 ഇഞ്ച് ഹൈഡിസ്‌പ്ലേ സ്‌ക്രീനും 1.2 ക്വാഡ് കോര്‍ പ്രോസസറുമാണുള്ളത്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് 64 ജിബി മൈക്രോ എസ് ഡി കാര്‍ഡ് പിന്തണയ്ക്കാനുള്ള കഴിവ്1.5 ജിബി റാം എന്നീ സവിശേഷതകളുമാണ് ഉള്ളത്. 8 എം പി റയര്‍ ക്യാമറ, 1.9 എം പി മുന്‍ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍. 17 മണിക്കൂര്‍ സംസാരിക്കുന്നതിനുള്ള ബാറ്ററി ചാര്‍ജും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്.
6. ഹുവായ് ഹോണര്‍ 6
ഹുവായ് ഹോണര്‍ 6ന് 2,000 രൂപ കുറച്ച് 17,999 രൂപയ്ക്ക് ഫഌപ് കാര്‍ട്ടില്‍ ലഭ്യമാണ്. 5 ഇഞ്ച് ഹൈഡിസ്‌പ്ലേ ഹുവായ് കിറിന്‍ 920 ഒക്ടാ- കോര്‍ പ്രോസസറോടു കൂടിയ ഫോണിന് 3 ജിബി റാമും 13 എം പി റയര്‍ ക്യാമറയും 5 എം പി മുന്‍ ക്യാമറയുമുണ്ട്.
7. എച്ച് ടി സി ഡിസയര്‍ 820
24,990 രൂപയ്ക്ക് വില്‍പനയ്‌ക്കെത്തിയ എച്ച് ടി സി ഡിയര്‍ 820 ഇപ്പോള്‍ 22,000 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭിക്കും.
ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണായ എച്ച് ടിസി ഡിസയര്‍ 820ന് 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍, 615 പ്രോസസറോടു കൂടിയതാണ്. 2 ജി ബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് തുടങ്ങി നിരവധി സവിശേഷതകള്‍ ഈ ഫോണിനുണ്ട്.

Also Read:
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Keywords: Smart Phone, Price, Article, Sumsung, Galaxy, Motorola, Flipkart, Snapdeal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.