WhatsApp Update | ഇനി ഗ്രൂപില്‍ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാം; പുതിയ 7 ഫീചറുകള്‍ അവതരിപ്പിച്ച് വാട്‌സ് ആപ്
Aug 8, 2022, 18:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബീറ്റാ വേര്‍ഷനില്‍ പുതിയ 7 ഫീചറുകള്‍ അവതരിപ്പിച്ച് വാട്‌സ് ആപ്. വാട്‌സ് ആപ് ഗ്രൂപ് കേന്ദ്രീകരിച്ചാണ് ഒരു ഫീചര്‍. ഗ്രൂപില്‍ ഉള്ളവര്‍ക്ക് ഗ്രൂപില്‍ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്ന ഫീചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തില്‍ ലഭ്യമാവുക.
ഒരാള്‍ ഗ്രൂപ് ലീവ് ചെയ്താല്‍ അതാരാണെന്ന് ഗ്രൂപ് അഡ്മിന് മാത്രമേ മനസിലാകൂ. വാട്‌സ് ആപ് സ്റ്റാറ്റസുകള്‍ക്കും ഇനി പ്രതികരണം നല്‍കാന്‍ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണില്‍ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പാര്‍ടി പോപര്‍ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.
ഫോണ്‍ നമ്പറുകള്‍ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീചര്‍. വാട്‌സ് ആപിലുള്ളവരില്‍ ആര്‍ക്കെല്ലാം തങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.
സ്പെലിംഗ് ആക്ഷന് വേണ്ടി വാട്‌സ് ആപ് വിന്‍ഡോസിലും പുതിയ ഫീചര്‍ വരും. വാട്‌സ് ആപ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീചര്‍. വാട്‌സ് ആപ് സുരക്ഷ കൂട്ടാനും പുതിയ ഫീചര്‍ വരുന്നുണ്ട്. ലോഗിന്‍ അപ്രൂവല്‍ എന്ന സെക്യൂരിറ്റി ഫീചറാകും കൊണ്ടുവരിക.
Keywords: News,National,India,New Delhi,Whatsapp,Technology, 7 new feature announced whatsappWhatsApp news of the week: status reactions!
— WABetaInfo (@WABetaInfo) August 7, 2022
7 features have been announced on WhatsApp beta for Android, iOS, and Desktop! Read our summary if you didn't have time to discover our stories posted this week.https://t.co/47ZAwn3o2f
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

