Spectrum auction | 5ജി സ്പെക്ട്രം ലേലം അവസാനിച്ചു; ലഭിച്ചത് 4ജിയെക്കാൾ ഇരട്ടിതുക; എല്ലാവരെയും കടത്തിവെട്ടി ജിയോ
Aug 1, 2022, 21:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) 5G സ്പെക്ട്രം ലേലം (5G Spectrum) അവസാനിച്ചു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപിന്റെ അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്നീ നാല് കംപനികൾ പങ്കെടുത്ത ലേലം ഏഴ് ദിവസം നീണ്ടുനിന്നു. ഇതിൽ 5ജി ടെലികോം സ്‌പെക്‌ട്രത്തിന്റെ റെകോർഡ് വിൽപനയാണ് നടന്നത്. മുകേഷ് അംബാനിയുടെ കംപനിയായ ജിയോ എല്ലാവരെയും കടത്തിവെട്ടിയെന്നാണ് റിപോർട്. കംപനികള്‍ സ്വന്തമാക്കിയ സ്‌പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
4ജി സ്‌പെക്‌ട്രത്തിന്റെ ഇരട്ടി തുക
റിപോർട് പ്രകാരം, 1,50,173 കോടി രൂപ മൂല്യമുള്ള സ്പെക്ട്രമാണ് വിറ്റത്. അതിവേഗ മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 5G സ്പെക്‌ട്രത്തിന്റെ ലേല തുക കഴിഞ്ഞ വർഷം വിറ്റ 77,815 കോടി രൂപയുടെ 4G സ്പെക്‌ട്രത്തിന്റെ ഇരട്ടിയാണ്. 2010ൽ 3ജി ലേലത്തിൽ നിന്ന് ലഭിച്ച 50,968.37 കോടിയുടെ മൂന്നിരട്ടിയാണ് ഈ തുക. 4ജിയേക്കാൾ 10 മടങ്ങ് വേഗതയിൽ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 5ജിക്കായി റിലയൻസ് ജിയോ ഏറ്റവും ഉയർന്ന തുക നീക്കിവെച്ചു,
ജിയോ കഴിഞ്ഞാൽ ഈ കംപനികൾ
ജിയോ കഴിഞ്ഞാൽ തൊട്ടുപിന്നിൽ ഭാരതി എയർടെലും വോഡഫോൺ ഐഡിയ ലിമിറ്റഡുമാണ്. സ്വകാര്യ ടെലികോം നെറ്റ്‌വർക് സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ് 26 മെഗാഹെർട്‌സ് സ്‌പെക്‌ട്രം വാങ്ങിയതായി പറയുന്നു. ഏത് കംപനിയാണ് സ്‌പെക്‌ട്രം വാങ്ങിയതെന്ന വിവരം ലേലവിവരങ്ങൾ പൂർണമായി പുറത്തുവന്നതിന് ശേഷമേ വ്യക്തമാകൂ.
സർകാർ 10 ബാൻഡുകളിൽ സ്പെക്ട്രം വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ 600 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രത്തിന് ലേലമൊന്നും ലഭിച്ചില്ല. മൂന്നിൽ രണ്ട് ഭാഗവും 5G ബാൻഡിന് വേണ്ടിയുള്ളതായിരുന്നു (3300 MHz, 26 GHz), അതേസമയം ഡിമാൻഡിന്റെ നാലിലൊന്ന് 700 MHz ബാൻഡിലാണ് വന്നത്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ റിലയൻസ് ജിയോ 57,122.65 കോടി രൂപയുടെ സ്‌പെക്‌ട്രം സ്വന്തമാക്കിയിരുന്നു. ഭാരതി എയർടെൽ 18,699 കോടി രൂപയ്ക്കും വോഡഫോൺ ഐഡിയ 1,993.40 കോടി രൂപയ്ക്കും സ്പെക്‌ട്രം വാങ്ങിയിരുന്നു.

Keywords: Latest-News, National, Top-Headlines, Reliance, Jio, Idea, Vodafone, Sim card, Technology, Report, Mukesh Ambani, 5G spectrum auction concludes with bids of over Rs 1.5 lakh crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.