ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം കുറിക്കാനൊരുങ്ങി ഗൂഗിള്‍ ലെന്‍സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 22.05.2017) ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. 'ഗൂഗിള്‍ ലെന്‍സാണ്' സെര്‍ച്ചില്‍ പുതിയ വിപ്ലവം കുറിക്കാന്‍ ഒരുങ്ങുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ സാധ്യത മുന്നില്‍ കണ്ട് ഇത്തരത്തിലൊരു നീക്കത്തിലേക്ക് മാറിയതെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു. ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ ലെന്‍സിനു സധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാണുന്നത് എന്താണെന്ന് മനസിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ദൃശ്യങ്ങളില്‍ അധിഷ് ഠിതമായ ടെക്‌നോളജിയാണ് ഗുഗിള്‍ ലെന്‍സ്. നിങ്ങള്‍ കാണുന്ന ഒരു സാധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്ന എന്നുവേണമെങ്കില്‍ ചുരുക്കി പറയാം. 

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം കുറിക്കാനൊരുങ്ങി ഗൂഗിള്‍ ലെന്‍സ്

ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു പൂവിന് നേരെ ക്യാമറ പിടിക്കുകയാണെങ്കില്‍ ആ പൂവ് ഏതാണെന്ന് ഗൂഗിള്‍ ലെന്‍സ് പറഞ്ഞുതരും. തീര്‍ന്നിട്ടില്ല, നിങ്ങള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നെന്നിരിക്കട്ടെ വീട്ടിലെ വൈഫൈ റൂട്ടറുമായി കണക് ട് ചെയ്യുന്നതിന് അതിന്റെ യൂസര്‍നെയിമും പാസ് വേഡും ടൈപ്പ് ചെയ്യുന്നതിന് പകരം ക്യാമറ റൂട്ടറിന്റെ സ്റ്റിക്കറിന് നേരെ പിടിച്ചാല്‍ മാത്രം മതി.

Also Read:
ചെങ്കല്ല് ഇറക്കുന്നതിനായി ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: 5 Most Important Things Google Announced At I/O (Phone Scoop), Kochi, News, Business, Technology, Automobile, Friends, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia