ക്ഷേത്ര പുരോഹിതന്റെ വീട്ടിലെ കവര്‍ച്ച; 5 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളൂരു: (www.kvartha.com 18.10.2016) ക്ഷേത്ര പുരോഹിതന്റെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍. കട്ടീല്‍ ദുര്‍ഗാ പരമേശ്വരീ ക്ഷേത്രത്തിലെ പുരോഹിതന്‍ വസുദേവ അസ്രണ്ണയുടെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് അഞ്ചുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ആസൂത്രണം ചെയ്തവരാണ് പിടിയിലായത്.

കവര്‍ച്ച നടത്തിയവര്‍ ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബി ജെ സ്വദേശി സുധീന്ദ്ര റാവു(33), യക്കൂരിലെ ചിദാനന്ദ്(33), പെര്‍മുദയിലെ സൂരജ് കുമാര്‍(35), അഡ്യനഡുക്കയിലെ സുരേഷ് കുമാര്‍(40), യക്കൂരിലെ തന്നെ സദാശിവ ഷെട്ടി(49) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ നിന്നും 4,25,000 രൂപയും, ദുര്‍ഗ പരമേശ്വരിയുടെ സ്വര്‍ണലോക്കറ്റും, കാറും മൊബൈല്‍ഫോണുകളും കണ്ടെത്തി. സുധീന്ദ്ര റാവുവാണ് കവര്‍ച്ചയിലെ പ്രധാന പ്രതി. റിയല്‍
എസ്റ്റേറ്റ്, ബാര്‍ തുടങ്ങി നിരവധി ബസിനസുകള്‍ നടത്തുന്ന റാവുവിന് ബാങ്കുവായ്പ തിരികെ നല്‍കാന്‍ കഴിയാത്തതാണ് കവര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഏഴുകൊല്ലമായി ക്ഷേത്രത്തിലെ പി ആര്‍ ഒ ആയി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അസ്രണ്ണയുടെ വീടിനെ കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ചക്കാര്‍ക്ക്
നല്‍കിയത്. കുറ്റമറ്റരീതിയില്‍ അഞ്ചംഗ സംഘം പദ്ധതി തയ്യാറാക്കുകയും പിന്നീട് പദ്ധതി നടപ്പാക്കാന്‍ മറ്റ് ആറംഗസംഘത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഈ ആറുപേരും ഇപ്പോള്‍ ഒളിവിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

പ്രതികളെ പിടികൂടാന്‍ ഫോറന്‍സിക് വിദഗ്ദരും സാങ്കേതിക വിദഗ്ദരും നല്‍കിയ സംഭാവന വളരെ
വലുതാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ നായക്, ബജ്‌പെ ഇന്‍സ്‌പെക്ടര്‍ ടി ഡി നാഗരാജു എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.


ക്ഷേത്ര പുരോഹിതന്റെ വീട്ടിലെ കവര്‍ച്ച; 5 പേര്‍ അറസ്റ്റില്‍

Keywords:  Mangalore, Police, Press meet, House, Arrest, Crime Branch, Technology, Missing, Temple, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia