മൂന്നു മാസം കൂടി കാത്തിരുന്നാല്‍ കോട്ടയത്ത് എവിടെ ചെന്നാലും 4ജി സ്പീഡില്‍ ഫ്രീയായി വൈഫൈ ഉപയോഗിക്കാം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.03.2017) ജില്ലയിലെ 150 സ്ഥലത്ത് മൂന്നുമാസത്തിനുള്ളില്‍ സൗജന്യ വൈഫൈ സംവിധാനം നിലവില്‍വരും. ഐ.ടി.മിഷനാണിത് ജില്ലയില്‍ നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫോര്‍ ജി വേഗം ലഭിക്കും.

സിവില്‍ സ്‌റ്റേഷനുകള്‍, യൂണിവേഴ്‌സിറ്റികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ആശുപത്രികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബോട്ടുജെട്ടികള്‍, പൊതുസ്ഥലത്തെ പാര്‍ക്കുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രധാന സര്‍ക്കാര്‍ കോളജുകള്‍ എന്നിവിടങ്ങളാണ് വൈഫൈയാക്കുക.

150200 മീറ്റര്‍ ചുറ്റളവില്‍ 200 പേര്‍ക്ക് ഒരേസമയത്ത് വൈഫൈ ഉപയോഗിക്കാം. ഒരുദിവസം 200 എം.ബി. ഡേറ്റാ ലഭിക്കും. അതുകഴിഞ്ഞുള്ള ഉപയോഗത്തിനു പണം നല്‍കുന്ന ടോപ്പപ്പ് പദ്ധതി ഉടന്‍ വരും. വൈഫൈ സൗകര്യം ലഭിക്കാനായി ജനസാന്ദ്രതയേറിയ 150 സ്ഥലം കണ്ടെത്തി അവയുടെ പട്ടിക തിരുവനന്തപുരത്തുള്ള കേരള സ്‌റ്റേറ്റ് ഐ.ടി. മിഷനിലേക്ക് അയച്ചുകഴിഞ്ഞു. 

മൂന്നു മാസം കൂടി കാത്തിരുന്നാല്‍ കോട്ടയത്ത് എവിടെ ചെന്നാലും 4ജി സ്പീഡില്‍ ഫ്രീയായി വൈഫൈ ഉപയോഗിക്കാം

പട്ടികയിലുള്‍പ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം ഐ.ടി.മിഷന്‍ അധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തും. വൈഫൈയുടെ സാങ്കേതികമായ പ്രായോഗികത എത്രമാത്രമാണെന്നു പരിശോധിക്കാനാണിത്. ഈ സാധ്യതാപഠനത്തിനു ശേഷമേ എവിടെയൊക്കെ സൗജന്യ വൈഫൈ പ്രാബല്യത്തില്‍ വരുത്താമെന്ന് ഐ.ടി.മിഷന്‍ തീരുമാനിക്കുകയുള്ളൂ. ഉപഭോക്താക്കളുടെ സംശയനിവാരണത്തിനായി സൗജന്യ വൈഫൈ പ്രാബല്യത്തിലെത്തിയാല്‍ സ്‌പെഷ്യല്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിച്ചുതുടങ്ങും. ലൈസന്‍സ്ഡ് ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ആരാണെന്നുള്ളത് ടെന്‍ഡര്‍ നടത്തി തീരുമാനിക്കും.

Also Read:
ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Keywords: After three months free 4g wifi faciltiy all over in Kottayam, Hospital, Railway, University, Thiruvananthapuram, News, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia