ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 24.08.2015) ചരിത്രം തേടിയുളള അന്വേഷണം എന്നും അതിശയങ്ങള്‍ സൃഷ്ടിച്ചിട്ടേയുളളൂ. അതുകൊണ്ട് തന്നെ പുരാവസ്തു ശാസ്ത്രം ഒരന്വേഷണവും അതേസമയം അത്ഭുതവുമാണ്. ഭൂമിക്കടിയില്‍ നിഗൂഢമായി കിടക്കുന്ന പുരാവസ്തുക്കള്‍ കണ്ടെത്തി പഠനം നടത്തുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിലേക്കുളള പാത തുറക്കുന്നു.
ഇങ്ങനെ ഒരിക്കലും അവസാനിക്കാത്ത ചരിത്രനിമിഷങ്ങളെ വീണ്ടും വീണ്ടും ഓര്‍മിക്കുന്നതാണ് ഈ ശാസ്ത്രശാഖ. ചെറിയൊരു മണല്‍ത്തരിക്കും പോലും ചരിത്രത്തിന്റെ ഏടില്‍ സ്ഥാനം നല്‍കുന്ന പുരാവസ്തു ഗവേഷണ ചരിത്രത്തില്‍ പലതും ഓര്‍ത്തുവയ്ക്കപ്പെടേണ്ടതാണെങ്കിലും ചില നിമിഷങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
അങ്ങനെയൊരു ചരിത്ര നിമിഷത്തിനാണ് ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഏകദേശം 3000ത്തോളം വര്‍ഷം പഴക്കമുളള തമിഴ്‌നാട്ടിലെ ഒരു നഗരമാണ് കണ്ടെത്തിയത്.
മണ്ണിനടിയില്‍ നിന്ന് ഒരു നഗരത്തിന്റേതായ എല്ലാ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് പുറമേ മണ്‍കലങ്ങള്‍, തമിഴ് ശിലാശാസനങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. ചേര, ചോള, പാണ്ഡ്യരാജവംശകാലത്തുളളതാണ് ഈ നഗരമെന്നാണ് കരുതുന്നത്.
ഇതിന് പുറമേ യൂറോപ്യന്‍ നിര്‍മിത വസ്തുക്കള്‍, ആയുധങ്ങള്‍ അമൂല്യങ്ങളായ വൈഡൂര്യം, സ്ഫടികം എന്നിവയും കണ്ടെടുത്തു. പണ്ട് യൂറോപ്യന്‍ വ്യപാരികള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരിക്കാം ഇതെന്ന് സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റ് കെ. അമര്‍നാഥ് പറഞ്ഞു. 2500 വര്‍ഷം അതായത് ബിസി മൂന്നാം നൂറ്റാണ്ട് പഴക്കമുളള കെട്ടിട നിര്‍മിതികളാണ് ഇവയെന്നും യഥാര്‍ഥ പഴക്കം അറിയണമെങ്കില്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നും അദ്ദേഹം. സാഹിത്യത്തില്‍ പാണ്ഡ്യ രാജവംശ കാലത്തുളള പെരു മണലൂര്‍ എന്ന നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും അതായിരിക്കാം ഈ നഗരമെന്നും അദ്ദേഹം പറയുന്നു.
SUMMARY: Imagine looking down into a pit and being able to travel 3000 years back in time, sounds fascinating, doesn't it? This window into the past has been unearthed by the Archaeological Survey of India (ASI), in a small village in Tamil Nadu. The ancient town was dug out through 48 square trenches in a farm along two localities.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

