മുംബൈയില്‍ നിന്നും പൂനെയിലേക്ക് ഇനി വെറും 25 മിനിറ്റുകൊണ്ട് എത്താം; സാങ്കേതിക നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 17.06.2018) മുംബൈയില്‍ നിന്നും പൂനെയിലേക്ക് ഇനി വെറും 25 മിനിറ്റുകൊണ്ട് എത്താം. അതിവേഗ ഗതാഗത പാതയ്ക്കുള്ള സാങ്കേതിക നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ദൂരമാണ് ഇനി മുതല്‍ വെറും 25 മിനിറ്റുകൊണ്ട് എത്തുന്നത്. യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക കാലത്തെ ട്രെയിന്‍ പ്രോജക്ട് എന്നു വിശേഷിപ്പിക്കുന്ന ഹൈപര്‍ലൂപ് സാങ്കേതികതയാണു കമ്പനി മുംബൈ-പുനെ റൂട്ടില്‍ പരീക്ഷിക്കുക.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 'മാഗ്‌നറ്റിക് മഹാരാഷ്ട്ര'യിലായിരിക്കും ഇതു സംബന്ധിച്ച കരാര്‍ ഒപ്പിടുക. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിലായിരിക്കും കരാര്‍ ഒപ്പിടുകയെന്നും വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. 2024ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

 മുംബൈയില്‍ നിന്നും പൂനെയിലേക്ക് ഇനി വെറും 25 മിനിറ്റുകൊണ്ട് എത്താം; സാങ്കേതിക നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ഏകദേശം 150 കിലോമീറ്ററാണ് ഇരുപ്രദേശങ്ങളും തമ്മിലുള്ള ദൂരം. ഈ ദൂരം 25 മിനിറ്റു കൊണ്ട് ഓടിയെത്താമെന്നതാണു ഹൈപര്‍ലൂപ് ട്രെയിന്റെ മെച്ചം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രാഥമിക പഠനം കമ്പനി അടുത്തിടെ നടത്തിയിരുന്നു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിലവില്‍ യുഎസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുമായി ചര്‍ച്ച നടത്തി. സിഇഒ റോബ് ലോയ്ഡുമായിട്ടായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റും അദ്ദേഹം സന്ദര്‍ശിച്ചു.

ഫഡ്‌നാവിസ് മടങ്ങിയെത്തുന്നതിനു പിന്നാലെ കമ്പനിയുടെ എഞ്ചിനീയര്‍മാരും പൂനെയിലെത്തും. പ്രോജക്ടുമായി ബന്ധപ്പെട്ട പഠനമാണു പ്രധാന ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പ്രോജക്ട് നടപ്പാക്കാന്‍ 15 കിലോമീറ്റര്‍ പ്രദേശവും ഒരുക്കിയിട്ടുണ്ട്. പുനെ മെട്രോപൊളിറ്റന്‍ റീജ്യനല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സ്ഥലം കണ്ടെത്തി അനുവദിച്ചത്. പദ്ധതിക്കാവശ്യമായി 70 ശതമാനം അസംസ്‌കൃത വസ്തുക്കളും മഹാരാഷ്ട്രയില്‍ നിന്നു തന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Maharashtra explores new tech to reduce Mumbai-Pune trip to 25 mins, Mumbai, News, Politics, Technology, Road, Meeting, Prime Minister, Narendra Modi, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia