ഹരിദ്വാറിലെ കുംഭമേള; കഴിഞ്ഞ 5 ദിവസത്തിനിടെ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ്
Apr 15, 2021, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: (www.kvartha.com 15.04.2021) കഴിഞ്ഞ 5 ദിവസത്തിനിടെ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ്. കൂടുതല്‍ ആര് ടി പി സി ആര് പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ആര് ടി പി സിആര്‍, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ച വിവരം പുറത്തായത്.
ഏപ്രില്‍ 10 മുതല്‍ 15 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങള്‍ക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തില്‍ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ദിവസവും ലക്ഷക്കണക്കിനാളുകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. കോവിഡുകാലത്ത് കുംഭമേള നടത്തുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടും മേളയില്‍ നിന്ന് പിന്നാക്കം പോവാന്‍ ഉത്തരാഖണ്ഡ് സര്‍കാര്‍ തയാറായിട്ടില്ല.
Covid-19 protocol tossed away at Haridwar Kumbh Mela as 31 lakh throng for holy dip. Ashutosh Mishra's ground report. #ITVideo #TheBurningQuestion #KumbhMela2021 pic.twitter.com/sOhBSsEhYp
— IndiaToday (@IndiaToday) April 14, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

