കട്ടപ്പനയില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ 14 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പൊലീസ്

 


ADVERTISEMENT


ഇടുക്കി: (www.kvartha.com 29.09.2021) കട്ടപ്പനക്കടുത്ത് മേട്ടുക്കുഴിയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷി ബസ്രയുടെയും അല്‍ബീനയുടെയും മകള്‍ പ്രീതിയെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏലം തോട്ടത്തിലെ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് അല്‍ബീനയും പ്രീതിയും. പ്രീതി ആണ്‍സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടാക്കി ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. പ്രീതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലും പിതാവും മാതാവുമായി കലഹം നടന്നിരുന്നു. 

കട്ടപ്പനയില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ 14 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പൊലീസ്


ബുധനാഴ്ച രാവിലേയും ഇതേചാല്ലി പ്രീതിയും മാതാപിതാക്കളും തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെ വീട്ടില്‍ നിന്നിറങ്ങി പോയ പ്രീതി സമീപത്തെ ഏലത്തോട്ടത്തിലെ മരത്തില്‍ ഷോളുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. പ്രീതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ മാതാപിതാക്കളാണ് ആദ്യം മൃതദേഹം കണ്ടത്. ഇവര്‍ കെട്ടഴിച്ചു താഴെയിറക്കിയെങ്കിലും അതിനോടകം പ്രീതി മരണപ്പെട്ടിരുന്നു.

പിന്നീട് സ്ഥലത്ത് എത്തിയ നാട്ടുകാരോടും പൊലീസിനോടും പ്രീതി ഏലത്തോട്ടത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടെന്നാണ് മാതാപിതാക്കള്‍ ആദ്യം പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ആണ് ആത്മഹത്യ ചെയ്തതാണെന്ന് മാതാപിതാക്കള്‍ സമ്മതിച്ചത്. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Keywords:  News, Kerala, State, Idukki, Death, Police, Minor girls, Mobile Phone, Technology, 14 Year old Jharkhand native girl commit suicide in Idukki: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia