ബ്ളാക്ക് ബെറി പ്രേമികള്‍ക്കായി Q5

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ബ്ളാക്ക് ബെറിയും കുറഞ്ഞ വിലക്കുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. പുതുതായി പ്രഖ്യാപിച്ച മോഡല്‍ Q5 ആണ് സാധാരണക്കാരന്‍െറ പോക്കറ്റിനിണങ്ങുന്നതാകുമെന്ന് കമ്പനി അധികൃതര്‍ സൂചന നല്‍കിയത്. ബ്ളാക്ക് ബെറിയില്‍ നിന്ന് ഐഫോണിലേക്കും സാംസംഗ് ഗ്യാലക്സി ഫോണുകളിലേക്കും കൂടുമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള Q5 ബ്ളാക്ക് ബെറി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 1.2 ജിഗാഹെര്‍ട്സിന്‍െറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് Q5ന്‍െറ കരുത്ത്.

മറ്റു കമ്പനികള്‍ കൈവിട്ടിട്ടും തങ്ങളുടെ ആഡ്യത്വത്തിന്‍െറ പ്രതീകമായ ക്യുവര്‍ട്ടി കീപാഡിനെ ബ്ളാക്ക്ബെറി പുതിയ മോഡലിലും കൈവിട്ടിട്ടില്ല. ക്യുവര്‍ട്ടി കീപാഡിനൊപ്പം കാലത്തിനൊത്ത കോലം കെട്ടലായി 3.1 ഇഞ്ചിന്‍െറ ടച്ച് സ്ക്രീനും Q5നുണ്ട്. 720 x 720 പിക്സല്‍ ആണ് സ്ക്രീന്‍ റെസല്യൂഷന്‍. അഞ്ച് ജി.ബിയുടെ എല്‍.ഇ.ഡി ഫ്ളാഷോട് കൂടിയ റിയര്‍ ക്യാമറയും രണ്ട് മെഗാപിക്സലിന്‍െറ ഫ്രണ്ട് ക്യാമറയുമുണ്ട്. എട്ട് ജി.ബി. ഇന്‍േറണല്‍ മെമ്മറിയും മെമ്മറി കാര്‍ഡ് ഇടാന്‍ സൗകര്യവുമുണ്ട്. രണ്ട് ജി.ബിയാണ് റാം.

ചുവപ്പ്, വെള്ള,കറുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ ആദ്യ ഘട്ടത്തില്‍ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏഷ്യാ പസഫിക്ക് മേഖലയിലെയും ലാറ്റിന്‍ അമേരിക്കയിലെയും തെരഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ മാത്രം ജൂലൈ ആദ്യ വാരത്തോടെ ലഭ്യമാകുന്ന ഫോണിന്‍െറ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബ്ളാക്ക് ബെറി പ്രേമികള്‍ക്കായി Q5

Summary: BlackBerry has announced a new phone at its BlackBerry Live event. The handset – dubbed the Q5 – is a midend smartphone with a touchscreen and a full QWERTY keyboard. The handset is aimed towards emerging markets. It will be available in red, white, black and pink colour options.The BlackBerry Q5 features a classic BlackBerry keyboard with discrete keys that has been reengineered and designed to help you type fast, accurately and with the least amount of effort. Plus with Instant Action shortcuts you can type to perform tasks faster. The BlackBerry Q5 smartphone gives you the best of both worlds a classic QWERTY keyboard for optimized communications and a 3.1inch touchscreen for all the rest.

Keyword: Blackberry, Q5, QWERTY keyboard, Technology, Business, Mobile Phone, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia